
ദില്ലി: കർഷക പ്രക്ഷോഭത്തിന്റെ മറവിൽ റിലയൻസിന്റെ സ്ഥാപനങ്ങൾ നശിപ്പിക്കുന്ന അക്രമകാരികൾക്കെതിരെ ഉടൻ നടപടി എടുക്കണമെന്ന് ഹരിയാന കോടതി നിർദ്ദേശം. റിലയൻസിന്റെ ഹർജിയിൽ കേന്ദ്രത്തിനും, പഞ്ചാബ് സർക്കാറിനും പഞ്ചാബ്-ഹരിയാന ഹൈക്കോടതി നോട്ടീസ് അയച്ചു.
കർഷക പ്രക്ഷോഭത്തിനിടെ പഞ്ചാബിൽ 1500 ജിയോ ടവറുകൾ നശിപ്പിക്കപ്പെട്ടിരുന്നു. ആക്രമണം കൂടുതൽ ശക്തമായതോടെ ബിസിനസ് ശത്രുക്കളുടെ സഹായത്തോടെയാണ് ആക്രമണങ്ങൾ നടക്കുന്നതെന്നും സ്ഥാപനങ്ങൾ നശിപ്പിക്കുന്ന അക്രമകാരികൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് റിലയൻസ് കോടതിയെ സമീപിച്ചു. ബിസിനസ് ശത്രുക്കൾ കർഷക പ്രക്ഷോഭങ്ങൾക്ക് ധനസഹായം നൽകുന്നുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam