ദില്ലിയിൽ പൊലീസ് ഉദ്യോഗസ്ഥനും കൊവിഡ്, ഗ്രാമീണമേഖലകളിലും രോഗം പടരുന്നു

By Web TeamFirst Published Apr 8, 2020, 11:33 AM IST
Highlights

ട്രാഫിക് പൊലീസിൽ ജോലി ചെയ്യുന്ന എഎസ്ഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്

ദില്ലി: ദില്ലിയിൽ കൊവിഡ് വ്യാപനം തുടരുന്നു. ഇന്ന് ദില്ലി പൊലീസിലെ ഒരു ഉദ്യോഗസ്ഥനും കൊവിഡ് രോഗം സ്ഥിരീകരിച്ചു. ട്രാഫിക് പൊലീസിൽ ജോലി ചെയ്യുന്ന എഎസ്ഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് എങ്ങനെയാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അതേസമയം ദില്ലി നഗരത്തിന് പുറത്ത് ഗ്രാമീണമേഖലകളിലും കൊവിഡ് രോഗവ്യാപനം ശക്തമായത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ദില്ലി സംസ്ഥാനത്തിൻ്റെ ഗ്രാമീണമേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് രോഗബാധയുണ്ടായത്. നജാഫ്ഗഡിലെ ദീൻപൂർ ഗ്രാമത്തിൽ മൂന്നു പേർക്കാണ് വൈറസ് ബാധ.

നേരത്തെ കൊവിഡ് ബാധ സ്ഥീരീകരിച്ച മുൻസിപ്പിൽ കൗൺസിലറിന്റെ കുടുംബത്തിലെ അംഗങ്ങൾക്കാണ് ഇപ്പോൾ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ ഒരു കിലോ മീറ്റർ ബഫർസോണായി പ്രഖ്യാപിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. 

click me!