കൊവിഡ് മരണം 149; പരിശോധനകളുടെ എണ്ണം കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിര്‍ദ്ദേശം

Published : Apr 08, 2020, 10:30 AM ISTUpdated : Apr 08, 2020, 10:42 AM IST
കൊവിഡ് മരണം 149; പരിശോധനകളുടെ എണ്ണം കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിര്‍ദ്ദേശം

Synopsis

രോഗവ്യാപന സ്ഥിതിയിലും ലോക് ഡൗൺ തുടരുന്ന കാര്യത്തിലും അടുത്ത ഒരാഴ്ചത്തെ കണക്കുകൾ പ്രധാനമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്.

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 149 ആയി. കൊവിഡ് ബാധിതരുടെ എണ്ണം 5,194 ആയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന ഔദ്യോഗിക കണക്ക്, രോഗവ്യാപന സ്ഥിതിയിലും ലോക് ഡൗൺ തുടരുന്ന കാര്യത്തിലും അടുത്ത ഒരാഴ്ചത്തെ കണക്കുകൾ പ്രധാനമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ രോഗ നിര്‍ണ്ണയ പരിശോധനകൾ കാര്യക്ഷമമാക്കാനും പരിശോധനകളുടെ എണ്ണം കൂട്ടാനും സംസ്ഥാനങ്ങൾക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

ലോക് ഡൗൺ കാലാവധി നീട്ടണമെന്ന ആവശ്യം വിവിധ സംസ്ഥാന സര്‍ക്കാറുകൾ മൂന്നോട്ട് വച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ തുടരുന്നത് രോഗ വ്യാപനം തടഞ്ഞ് നിര്‍ത്താൻ അനിവാര്യമാണെന്നാണ് വിദഗ്ധരുൾപ്പെട്ട സമിതിയുടേയും നിലപാട്. രാജ്യത്തിനാകെ ഒരു നയം വേണോ അതോ സംസ്ഥാനങ്ങളുടെ അവസ്ഥയനുസരിച്ച് മാനദണ്ഡങ്ങൾ മാറി നിശ്ചയിക്കണോ എന്ന കാര്യത്തിലും തീരുമാനം എടുക്കേണ്ടതുണ്ട്. 

പ്രധാനമന്ത്രി ഇന്ന് പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. വീഡിയോ കോൺഫൻസ് വഴിയാണ് ചര്‍ച്ച. പതിനൊന്ന് മണിക്ക് ചര്‍ച്ച ആരംഭിക്കും. ഇതിനകം പത്ത് സംസ്ഥാനങ്ങൾ പ്രത്യേകിച്ച് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ വരെ ലോക് ഡൗൺ നീട്ടണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും