
ദില്ലി: കൊവിഡ് 19 യെത്തുടര്‍ന്ന് ഹോളി ആഘോഷങ്ങളിൽ നിന്നു താൻ വിട്ടു നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പടരുന്ന സാഹചര്യത്തിൽ വലിയ ആൾക്കൂട്ടം ഉള്ള പരിപാടികൾ കുറയ്ക്കണം എന്ന വിദഗ്ധരുടെ നിർദേശം പാലിക്കാനാണ് തീരുമാനം എന്നാണ് വിശദികരണം. ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം.
രാജ്യത്ത്18 പേര്‍ക്കാണ് നിലവില്‍ കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് പകരുന്നതിന്‍റെ പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. ദില്ലിയില്‍ നിരീക്ഷണത്തിലായിരുന്ന 15 ഇറ്റാലിയൻ വംശജർക്കു കൂടിയാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. ഇന്നലെ ദില്ലിയിലെ ഹോട്ടലില്‍ നിന്നും ചാവ്‌ല ക്യാമ്പിലേക്ക് മാറ്റിയ 21 ഇറ്റലിക്കാരിൽ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ നിലവിലുള്ള രോഗികളുടെ എണ്ണം പതിനെട്ടായി. നേരത്തെ രാജസ്ഥാനിൽ എത്തിയ ഇറ്റാലിയൻ സ്വദേശി ,നോയിഡ,തെലങ്കാന സ്വദേശികൾ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
രാജ്യത്ത് 18 പേര്‍ക്ക് കൊവിഡ്19; സ്ഥിരീകരിച്ചത് ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്ക്
കോവിഡ് 19 വൈറസ് ബാധ രാജ്യത്തെ വ്യാപാര മേഖലയെ തളര്‍ത്തിയിരിക്കുകയാണ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തിവച്ചതോടെ ഇലട്രോണിക്സ് വിപണി പ്രതിസന്ധിയിലായി. വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നതോടെ വിമാനക്കമ്പനികളും പ്രതിസന്ധിയിലാണ്. ഗൾഫ് രാജ്യങ്ങളിൽ കൊറോണ സ്ഥിരീകരിച്ചതാണ് കേരളത്തിലേക്കുള്ള സർവിസുകളെ ബാധിച്ചു. വിസ നിയമങ്ങൾ ശക്തമാക്കിയതിനാൽ കോഴിക്കോട്ട് നിന്ന് സൗദിയിലേക്കുള്ള വിമാനങ്ങൾ ചൊവ്വാഴ്ച മുതൽ റദ്ദാക്കി തുടങ്ങിയിട്ടുണ്ട്.
കൊവിഡ് ഭീതിക്കിടെ ഇറ്റാലിയന്‍ കപ്പൽ കൊച്ചി തുറമുഖത്ത്, 459 യാത്രക്കാര്‍ ഇറങ്ങിയതായി റിപ്പോര്‍ട്ട്
സ്ഥിതിഗതികൾ കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കാബിനറ്റ് സെക്രട്ടറി ജാഗ്രത നിർദ്ദേശം നൽകി. രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്തി പരിശോധനകൾ തുടരുകയാണ്. രോഗബാധിതർ സഞ്ചരിച്ച് വിമാനങ്ങളിലെയും ഹോട്ടലുകളിലും ജീവനക്കാരെ അടക്കം നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കൊറോണ വൈറസ്: യുഎഇയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഒരു മാസം അവധി പ്രഖ്യാപിച്ചു..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam