സംസ്ഥാനങ്ങൾക്കുള്ള കൊവിഷീൽഡ് വാക്സീൻ വില കുറച്ചു

Published : Apr 28, 2021, 06:29 PM ISTUpdated : Apr 28, 2021, 06:47 PM IST
സംസ്ഥാനങ്ങൾക്കുള്ള കൊവിഷീൽഡ് വാക്സീൻ വില കുറച്ചു

Synopsis

ഒരേ വാക്സീന് രാജ്യത്ത് മൂന്ന് വില എന്ന നയം വലിയ പ്രതിഷേധമാണ് സംസ്ഥാനങ്ങൾക്കിടയിലും ജനങ്ങൾക്കിടയിലും ഉയർത്തിയത്. ഏകീകൃത വിലയാകണമെന്നാണ് ഉയരുന്ന ആവശ്യം.

ദില്ലി: സംസ്ഥാനങ്ങൾക്കുള്ള കൊവിഷീൽഡ് വാക്സീന്റെ വില കുറച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട്.  ഡോസിന് 400 രൂപയെന്നതിൽ നിന്നും 100 രൂപ കുറച്ച് ഡോസിന് 300 രൂപയാക്കിയെന്ന് അദർ പൂനെ വാലെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കൊവിഡ് വാക്സീൻ വ്യത്യസ്ത നിരക്കിൽ വിൽപ്പന നടത്തുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് വിലകുറക്കാനുള്ള തീരുമാനമെന്നാണ് വിവരം.

ഒരേ വാക്സീന് രാജ്യത്ത് മൂന്ന് വില എന്ന നയം വലിയ പ്രതിഷേധമാണ് സംസ്ഥാനങ്ങൾക്കിടയിലും ജനങ്ങൾക്കിടയിലും ഉയർത്തിയത്. ഏകീകൃത വിലയാകണമെന്നാണ് ഉയരുന്ന ആവശ്യം. ഈ സാഹചര്യത്തിൽ കൊവിഷീൽഡ്, കൊവാക്സിൻ എന്നീ വാക്സീനുകളുടെ വില കുറയ്ക്കണമെന്ന് നേരത്തെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. 

സംസ്ഥാനസർക്കാരുകൾക്ക് കൊവിഷീൽഡ് ഡോസ് ഒന്നിന് 400 രൂപയ്ക്കും, സ്വകാര്യ ആശുപത്രികൾക്ക് ഡോസൊന്നിന് 600 രൂപയ്ക്കും വാക്സീൻ നൽകാനാണ് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഭാരത് ബയോടെക് നിർമിക്കുന്ന കൊവിഡ് വാക്സീൻ കൊവാക്സിൻ സംസ്ഥാനങ്ങൾക്ക് 600 രൂപ നിരക്കിലാണ് നൽകുന്നത്. സ്വകാര്യ ആശുപത്രികൾക്ക് ഇത് 1200 രൂപ വരെയും, കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതൽ 20 വരെ ഡോളറുമാണ് വില. 

അതേ സമയം രാജ്യത്ത് 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ തുടങ്ങി. രജിസ്റ്റര്‍ ചെയ്യേണ്ട കൊവിന്‍ ആപ്പ് ആദ്യ നിമിഷങ്ങളില്‍ പണിമുടക്കിയെങ്കിലും പിന്നീട് പരഹിരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സീന്‍ വില നിശ്ചയിക്കുന്നതിനടക്കം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ദില്ലിയില്‍ തുടരുകയാണ്.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ