Covishield : കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ കോവിഷിൽഡ് വാക്സിന്‍റെ ഫലപ്രാപ്തി എത്ര? പഠനറിപ്പോർട്ട് പുറത്തുവിട്ടു

Web Desk   | Asianet News
Published : Nov 30, 2021, 04:55 PM ISTUpdated : Nov 30, 2021, 04:59 PM IST
Covishield : കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ കോവിഷിൽഡ് വാക്സിന്‍റെ ഫലപ്രാപ്തി എത്ര? പഠനറിപ്പോർട്ട് പുറത്തുവിട്ടു

Synopsis

SARS-CoV-2-നെതിരെ കോവിഷീൽഡ്‌ വാക്സിന്റെ ഫലപ്രാപ്തി 63% ആണെന്ന് കണ്ടെത്തി. മിതവും തീവ്രമായതുമായ രോഗത്തിനെതിരായ പൂർണ്ണമായ വാക്സിനേഷന്റെ ഫലപ്രാപ്തി 81% ആണ്

ദില്ലി: കൊവിഡ് വകഭേദമായ ഡെൽറ്റയ്ക്കെതിരെ കോവിഷിൽഡ് വാക്സിന്‍റെ (Covishield Vaccine) ഫലപ്രാപ്തി സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടു. വിവിധ ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഗവേഷകരുടെ ഒരു മൾട്ടി-ഇന്സ്ടിട്യൂഷണൽ ടീം, ട്രാൻസ്‌ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (THSTI) നേതൃത്വത്തിൽ, SARS-CoV-2 അണുബാധ കുതിച്ചുയർന്ന 2021 ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിലെ കോവിഷീൽഡ്‌ വാക്‌സിന്റെ ഫലപ്രാപ്തിയാണ് വിലയിരുത്തിയത്. "ദ ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ്" ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, പൂർണ്ണമായും പ്രതിരോധ കുത്തിവയ്‌പ്പെടുത്ത വ്യക്തികളിൽ SARS-CoV-2-നെതിരെ കോവിഷീൽഡ്‌ വാക്സിന്റെ ഫലപ്രാപ്തി 63% ആണെന്ന് കണ്ടെത്തി. മിതവും തീവ്രമായതുമായ രോഗത്തിനെതിരായ പൂർണ്ണമായ വാക്സിനേഷന്റെ ഫലപ്രാപ്തി 81% ആണ്. ഡെൽറ്റ വകഭേദത്തിനും വൈൽഡ്-ടൈപ്പ് SARS-CoV-2 നും എതിരെ വാക്സിൻ ഫലപ്രദമാണെന്നും ശാസ്ത്രജ്ഞർ നിരീക്ഷിച്ചു.

കോവിഷിൽഡിന്‍റെ ഫലപ്രാപ്തി സംബന്ധിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അറിയിപ്പ് ഇപ്രകാരം

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം SARS-CoV-2, 200 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ആഗോളതലത്തിൽ 5 ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാവുകയും ചെയ്തു. SARS-CoV-2 വൈറസിന്റെ ജനിതക വ്യതിയാനം വന്ന വകഭേദങ്ങൾ വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായി. ഡെൽറ്റ (B.1.617.2) വകഭേദമാണ് ഇന്ത്യയിൽ പ്രബലമായ കാണപ്പെടുന്ന ജനിതക വകഭേദം. ഇന്ത്യയിലെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൽ പ്രധാനമായും ഉപയോഗിക്കുന്നത് കോവിഷീൽഡ് വാക്സിൻ (ChAdOx1 nCoV-19) ആണ്.

രാജ്യത്ത് ഒമിക്രോൺ സാന്നിധ്യമില്ല, ആ‍ർടിപിസിആർ-ആന്റിജൻ പരിശോധനയിൽ ഒമിക്രോൺ കണ്ടെത്താമെന്ന് കേന്ദ്രം

വിവിധ ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഗവേഷകരുടെ ഒരു മൾട്ടി-ഇന്സ്ടിട്യൂഷണൽ ടീം, ട്രാൻസ്‌ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (THSTI) നേതൃത്വത്തിൽ, SARS-CoV-2 അണുബാധ കുതിച്ചുയർന്ന 2021 ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ കോവിഷീൽഡ്‌ വാക്‌സിന്റെ ഫലപ്രാപ്തി വിലയിരുത്തി. പ്രതിരോധ മികവ് മനസിലാക്കാൻ കുത്തിവയ്‌പ്പെടുത്ത ആരോഗ്യമുള്ള വ്യക്തികളിലെ വകഭേദങ്ങൾക്കെതിരായ പ്രവർത്തനവും കോശങ്ങളിലെ രോഗപ്രതിരോധ പ്രതികരണങ്ങളും അവർ വിലയിരുത്തി.

ഒമിക്രോൺ; വിദേശത്തുനിന്ന് എത്തിയ 14 പേർ ഉത്തരാഖണ്ഡിൽ നിരീക്ഷണത്തിൽ, ആറ് പേർ ദക്ഷിണാഫ്രിക്കയിൽ നിന്ന്

SARS-CoV-2 അണുബാധ സ്ഥിരീകരിച്ച 2,379 കേസുകളും, രോഗം നിയന്ത്രണത്തിലായി 1,981 കേസുകൾ തമ്മിലുള്ള താരതമ്യം ഉൾപ്പെടുന്ന "ദ ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ്" ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, പൂർണ്ണമായും പ്രതിരോധ കുത്തിവയ്‌പ്പെടുത്ത വ്യക്തികളിൽ SARS-CoV-2-നെതിരെ കോവിഷീൽഡ്‌ വാക്സിന്റെ ഫലപ്രാപ്തി 63% ആണെന്ന് കണ്ടെത്തി. മിതവും തീവ്രമായതുമായ രോഗത്തിനെതിരായ പൂർണ്ണമായ വാക്സിനേഷന്റെ ഫലപ്രാപ്തി 81% ആണ്. ഡെൽറ്റ വകഭേദത്തിനും വൈൽഡ്-ടൈപ്പ് SARS-CoV-2 നും എതിരെ വാക്സിൻ ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞർ നിരീക്ഷിച്ചു. ഈ പഠനം യഥാർത്ഥ സാഹചര്യങ്ങളിൽ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചും വാക്‌സിനേഷനു ശേഷമുള്ള രോഗപ്രതിരോധ പ്രതികരണത്തെക്കുറിച്ചും സമഗ്രമായ വിവരങ്ങൾ നൽകുന്നു. വിവരങ്ങൾ നയരൂപീകരണത്തിനും സഹായകമാകും.

ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വിമാനസർവ്വീസ് തുടരുന്നതിനെതിരെ രൂക്ഷവിമർശനവുമായി അരവിന്ദ് കെജ്രിവാൾ

 

വിശദ വായനക്ക്

PREV
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്