
ചെന്നൈ: ചെന്നൈയിൽ യുവതിയെ കൊമ്പിൽ കുത്തിയെറിഞ്ഞ് പശു. കൊരട്ടൂർ ബാലാജി നഗറിൽ ആണ് സംഭവം. മകളുമായി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോഴാണ് വഴിയരികിൽ നിന്ന പശു അപ്രതീക്ഷിതമായി ഇരുവർക്കുമെതിരെ തിരിഞ്ഞത്. മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവതി ഭിത്തിയുടെ ഇടയിൽ കുടുങ്ങുകയായിരുന്നു. കൊമ്പിൽ തൂക്കി യുവതിയെ നിലത്തേക്ക് എറിഞ്ഞ പശു വീണ്ടും കുത്താൻ ശ്രമിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കല്ലും വടിയും ഉപയോഗിച്ച് പശുവിനെ തുരത്തുകയായിരുന്നു. പിന്നാലെ കോർപ്പറേഷൻ ജീവനക്കാർ എത്തി പശുവിനെ സ്ഥലത്ത് നിന്ന് മാറ്റി. യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തെരുവിൽ അലഞ്ഞുതിരിയുന്ന പശുക്കളെ നിയന്ത്രിക്കാൻ കോർപ്പറേഷൻ ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് പുതിയ സംഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam