
ലഖ്നൗ: ഓർഗാനിക് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യാൻ വിശിഷ്ട അതിഥിയായി എത്തിയത് പശു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ബുധനാഴ്ചയാണ് നഗരത്തിലെ ആദ്യ ഓർഗാനിക് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തത്. 'ഓർഗാനിക് ഒയാസിസ്' എന്ന് പേരിട്ടിരിക്കുന്ന റസ്റ്റോറന്റ് മുൻ ഡെപ്യൂട്ടി എസ്പി ശൈലേന്ദ്ര സിങ്ങിന്റെ ഉടമസ്ഥതയിലുള്ളതാണ. ഈ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ പശുവാണ് എത്തിയത്. ജൈവ കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നുള്ള ഭക്ഷണമാണ് ഹോട്ടലിലെ പ്രത്യേകത. ഉദ്ഘാടനത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. സ്വർണനിറമുള്ള ഷാൾ അണിഞ്ഞാണ് പശുവിനെ ജീവനക്കാർ സ്വീകരിക്കുന്നത്.
സുശാന്ത് ഗോൾഫ് സിറ്റിയിൽ ലുലു മാളിന് സമീപമാണ് റെസ്റ്റോറന്റ്. ഇന്ത്യയുടെ കൃഷിയും സമ്പദ്‌വ്യവസ്ഥയും പശുക്കളെ ആശ്രയിച്ചിരിക്കുന്നതിനാലാണ് റസ്റ്റോറന്റ് ഉദ്ഘാടനത്തിന് പശുവിനെ ക്ഷണിക്കാൻ തീരുമാനിച്ചതെന്ന് റെസ്റ്റോറന്റ് മാനേജർ ശൈലേന്ദ്ര സിംഗ് പറഞ്ഞു. സ്വന്തമായി ഉൽപ്പാദനവും സംസ്കരണവുമുള്ള ഇന്ത്യയിലെ ആദ്യത്തെ റെസ്റ്റോറന്റായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ കൃഷിയും സമ്പദ്‌വ്യവസ്ഥയും പശുക്കളെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടാണ് റസ്റ്റോറന്റ് ഗോമാത ഉദ്ഘാടനം ചെയ്തുത്. ആരോഗ്യമുള്ള ശരീരമാണ് പ്രഥമ പരിഗണനയെന്ന് ആളുകൾക്ക് ഇപ്പോൾ തോന്നുന്നു. നിർഭാഗ്യവശാൽ, രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച ഭക്ഷണമാണ് ലഭിക്കുന്നത്. ഇവിടെ അതുണ്ടാവില്ല. സ്വന്തമായി ഉൽപ്പാദനവും സംസ്കരണവുമുള്ള ഇന്ത്യയിലെ ആദ്യത്തെ റെസ്റ്റോറന്റായിരിക്കും ഇതെന്ന് ഞാൻ കരുതുന്നു. ഭക്ഷണം കഴിച്ചതിനുശേഷം ഉപഭോക്താക്കൾ വ്യത്യാസം അനുഭവിക്കാൻ കഴിയും- മുൻ ഡെപ്യൂട്ടി എസ്പിയും റസ്റ്റോറന്റ് മാനേജരുമായ ശൈലേന്ദ്ര സിങ് പറഞ്ഞു.
Read More...കരടി കിണറ്റിൽ വീണു, രക്ഷാപ്രവർത്തനം ആരംഭിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam