'അയോധ്യ'യില്‍ മോദി പ്രതികരിച്ചത് ശരിയായില്ല; വിമര്‍ശനവുമായി സിപിഐ

Published : Oct 28, 2019, 05:59 PM IST
'അയോധ്യ'യില്‍ മോദി പ്രതികരിച്ചത് ശരിയായില്ല; വിമര്‍ശനവുമായി സിപിഐ

Synopsis

അലഹാബാദ് വിധി ഓർമിപ്പിച്ചു കൊണ്ട് മൻ കി ബാത്തിൽ മോദി പ്രസ്താവന നടത്തിയത് ജുഡീഷ്യറിയെ സ്വാധീനിക്കാനുളള ശ്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ഡി രാജ. 

ദില്ലി: അയോധ്യ കേസിലെ അന്തിമവിധിപ്രഖ്യാപനം  വരാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തിൽ പ്രതികരിച്ചത് ശരിയായില്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടു. അലഹാബാദ് വിധി ഓർമിപ്പിച്ചു കൊണ്ട് മൻ കി ബാത്തിൽ മോദി പ്രസ്താവന നടത്തിയത് ജുഡീഷ്യറിയെ സ്വാധീനിക്കാനുളള ശ്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെയും ,ഹരിയാനയിലെയും തെരഞ്ഞെടുപ്പ്  ഫലം ബിജെപിക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ്. ബിജെപിയുടെ തകർച്ച തുടങ്ങിയെന്ന സൂചനയാണിത്. ബിജെപിക്കെതിരെ മതേതര പാർട്ടികളുടെ വിശാലമായ സഖ്യം ഉണ്ടാകണം. ഇടതുപക്ഷത്തിന് ഇതിൽ മുഖ്യപങ്ക് വഹിക്കാനാകുമെന്നും രാജ വ്യക്തമാക്കി.

അലഹബാദ് ഹൈക്കോടതി വിധി വരാനിരിക്കെ ചിലര്‍ മുതലെടുപ്പിന് ശ്രമിച്ചെന്നും നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തിയെന്നുമാണ് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞത്. വിധി വന്ന ശേഷം രാജ്യം ഒന്നിച്ചുനിന്നെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു. 

Read Also: 'മൻ കി ബാത്തി'ൽ അയോധ്യ കേസിലെ വിധി പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി, ശക്തി പദ്ധതി കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം
എല്ലാ കണ്ണുകളും ഈറോഡിലേക്ക്, കോയമ്പത്തൂരിൽ വിമാനമിറങ്ങി വിജയ് ഈറോഡിലേക്ക് കാറിലെത്തി, കരൂർ സംഭവത്തിന് ശേഷം സജീവമാകാൻ താരം