Asianet News MalayalamAsianet News Malayalam

'മൻ കി ബാത്തി'ൽ അയോധ്യ കേസിലെ വിധി പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കീ ബാതി'ല്‍ അലഹാബാദ് ഹൈക്കോടതി 2010-ല്‍ പുറപ്പെടുവിച്ച അയോധ്യാ കേസ് വിധി പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

prime minister quotes ayodhya verdict in monthly radio programme  mann ki baat
Author
Delhi, First Published Oct 27, 2019, 12:47 PM IST

ദില്ലി: പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കീ ബാത്തി'ല്‍ അലഹാബാദ് ഹൈക്കോടതി 2010ല്‍ പുറപ്പെടുവിച്ച അയോധ്യാ കേസ് വിധി പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസിൽ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. 

അലഹബാദ് ഹൈക്കോടതി വിധി വരാനിരിക്കെ ചിലർ മുതലെടുപ്പിന് ശ്രമിച്ചെന്നും നിരുത്തരവാദപരപരമായ പ്രസ്താവനകൾ നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ വിധി വന്ന ശേഷം രാജ്യം ഒന്നിച്ചു നിന്നു. ഹൈക്കോടതി വിധിക്കു ശേഷം രാജ്യത്തെ സമാധാനവും ഐക്യവും നിലനിർത്താൻ സഹായിച്ച ജനങ്ങൾ, സാമൂഹ്യ സംഘടനകൾ, പുരോഹിതർ  തുടങ്ങിയവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. 

രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി ദീപാവലി ആശംസിച്ചു. നന്മയുടെ സന്ദേശമാണ്ദീപാവലി നൽകുന്നത്. 

പെണ്‍കുട്ടികൾ രാജ്യത്തിന്‍റെ സമ്പത്തെണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുരാണങ്ങളും ഇതിഹാസങ്ങളും ഇതാണ് നമ്മളെ പഠിപ്പിക്കുന്നത്. സ്ത്രീശക്തിയെ രാജ്യം എന്നും ബഹുമാനിക്കുന്നു. 

ഗുരു നാനാക്കിനെ കുറിച്ചും പരാമർശിച്ച പ്രധാനമന്ത്രി സേവനത്തിന്‍റെ സന്ദേശമാണ് ഗുരു നാനാക്ക് നൽകിയത് എന്ന് സ്മരിച്ചു.

ഐക്യത്തിന്‍റെ സന്ദേശമാണ് സർദാർ പട്ടേൽ രാജ്യത്തിന് നൽകിയത്. അദ്ദേഹത്തിന്‍റെ സ്മരണക്ക് മുന്നിൽ തലകുനിക്കുന്നു. ഒരു വർഷം കൊണ്ട് പട്ടേൽ സ്മാരകം ലോകത്തിലെ തന്നെ ഏറ്റവും വളർച്ച കൈവരിച്ച വിനോദ സഞ്ചാര കേന്ദ്രമായി മാറിയതായി അദ്ദേഹം അവകാശപ്പട്ടു.

ഫിറ്റ് ഇന്ത്യ പദ്ധതിയുടെ പ്രധാന്യം പ്രസംഗത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. ജനങ്ങൾ ഓട്ടം ശീലമാക്കണം. ശരീരത്തിനും മനസ്സിനും ഒരു പോലെ ഉണർവ്വ് നൽകുന്ന ഒന്നാണ് ഓട്ടം.  

Follow Us:
Download App:
  • android
  • ios