ഒറ്റ മണ്ഡലത്തിൽ 2 ഭാഗത്ത് 2 നിലപാടുമായി സിപിഎം; ഒരിടത്ത് കോൺഗ്രസിനായി പ്രചാരണം, യുആ‍ര്‍പിഐക്ക് പിന്തുണ

Published : Apr 04, 2024, 10:09 PM IST
ഒറ്റ മണ്ഡലത്തിൽ 2 ഭാഗത്ത് 2 നിലപാടുമായി സിപിഎം; ഒരിടത്ത് കോൺഗ്രസിനായി പ്രചാരണം, യുആ‍ര്‍പിഐക്ക് പിന്തുണ

Synopsis

പുതുച്ചേരിയിൽ കോൺഗ്രസിനായി പിന്തുണ പ്രഖ്യാപിച്ച് പ്രചാരണം നടത്തുന്നതിനിടെയാണ് മാഹിയിൽ യുആ‍ര്‍പിഐ സ്ഥാനാ‍ര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത്

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതുച്ചേരി മണ്ഡലത്തിൽ സിപിഎമ്മിന്റെ ഘടകങ്ങളിൽ ഭിന്ന നിലപാട്. പുതുച്ചേരി ലോക്സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ പുതുച്ചേരിയിലും മാഹിയിലുമാണ് ഭിന്ന നിലപാട്. മാഹി കൂടി ഉൾപ്പെടുന്ന പുതുച്ചേരി മണ്ഡലത്തിൽ സിപിഎമ്മിന്റെ രണ്ടിടത്തെയും ഘടകങ്ങൾ രണ്ട് സ്ഥാനാര്‍ത്ഥികളെയാണ് പിന്തുണക്കുന്നത്.

പുതുച്ചേരിയിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രചാരണം ആരംഭിച്ച സിപിഎം മാഹിയിൽ യുണൈറ്റഡ് റിപ്പബ്ലിക്കൻ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യ സഖ്യത്തിന്റെ തീരുമാന പ്രകാരമാണ് പുതുച്ചേരിയിൽ കോൺഗ്രസ് മത്സരിക്കുന്നത്. ഡിഎംകെ അടക്കം കോൺഗ്രസ് സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണക്കുന്നത്. എന്നാൽ സിപിഎം മാഹി ഘടകം കോൺഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാൻ തയ്യാറാകാതെ യുആ‍ര്‍പിഐ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ അറിയിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ