ക‍ര്‍ഷക സമരത്തിന് ദേശീയതലത്തിൽ പിന്തുണ നൽകി സിപിഎം പിബി; തെരഞ്ഞെടുപ്പ് ജയത്തിൽ കേരളഘടകത്തിനും അനുമോദനം

Published : Dec 19, 2020, 09:23 PM IST
ക‍ര്‍ഷക സമരത്തിന് ദേശീയതലത്തിൽ പിന്തുണ നൽകി സിപിഎം പിബി; തെരഞ്ഞെടുപ്പ് ജയത്തിൽ കേരളഘടകത്തിനും അനുമോദനം

Synopsis

 ഡിസബംര്‍ 30,31 തീയതികളിൽ ചേരുന്ന സിപിഎം പിബി കര്‍ഷക പ്രക്ഷോഭത്തിലെ തുടര്‍ സമരപരിപാടികൾ നിശ്ചയിക്കും. 

ദില്ലി: ഉത്തരേന്ത്യയിലെ കടുത്ത ശൈത്യത്തിലും ശക്തമായ രീതിയിൽ പ്രക്ഷോഭം തുടരുന്ന കര്‍ഷകരെ അനുമോദിച്ച് സിപിഎം പിബി. കര്‍ഷക പ്രക്ഷോഭത്തിന് രാജ്യവ്യാപക പിന്തുണ നൽകണമെന്ന് സിപിഎം എല്ലാ ഘടകങ്ങൾക്കും നി‍ര്‍ദേശം നൽകി. 

വിവാദമായ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്നും കര്‍ഷകര്‍ ഉൾപ്പെടെ എല്ലാവരുടേയും അഭിപ്രായങ്ങൾ പരിഗണിച്ചു കൊണ്ടു പുതിയ നിയമം കൊണ്ടു വരണമെന്നും സിപിഎം പിബി ആവശ്യപ്പെട്ടു. ഡിസബംര്‍ 30,31 തീയതികളിൽ ചേരുന്ന സിപിഎം പിബി കര്‍ഷക പ്രക്ഷോഭത്തിലെ തുടര്‍ സമരപരിപാടികൾ നിശ്ചയിക്കും. തദ്ദേശതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ സിപിഎം കേരള ഘടകത്തേയും എൽഡിഎഫിനേയും പിബി അനുമോദിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി
ഡോക്ടറുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലേ? കർശന നിർദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ, 'വ്യക്തമായി എഴുതണം'