തമിഴ്‌നാട്ടിലെ രാജ്യസഭ സീറ്റ്: കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ സിപിഎം; തങ്ങളുടെ പിന്തുണയുണ്ടെന്ന വാദം തെറ്റെന്ന് സംസ്ഥാന സെക്രട്ടറി

Published : Jun 05, 2026, 12:31 PM IST
P Shanmugam, CPM

Synopsis

തമിഴ്‌നാട്ടിലെ രാജ്യസഭാ സീറ്റിലേക്ക് തന്റെ സ്ഥാനാർത്ഥിത്വത്തിന് സിപിഎമ്മിന്റെ പിന്തുണയുണ്ടെന്ന കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തിയുടെ വാദം സിപിഎം തള്ളി. ഈ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും സഖ്യകക്ഷികൾക്കിടയിൽ ഇത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കി

ചെന്നൈ: തമിഴ്‌നാട്ടിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള നാമനിർദ്ദേശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി നടത്തിയ അവകാശവാദങ്ങൾക്കെതിരെ സിപിഎം. തന്റെ രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിന് സിപിഎമ്മിന്റെ പിന്തുണയുണ്ടെന്ന പ്രവീൺ ചക്രവർത്തിയുടെ പ്രസ്താവന അടിസ്ഥാന രഹിതമെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കി. പ്രവീൺ ചക്രവർത്തിക്ക് രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാൻ തങ്ങളുടെ പിന്തുണയുണ്ടെന്ന വാദം തീർത്തും തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സഖ്യകക്ഷികൾക്കിടയിൽ ഇത്തരമൊരു ധാരണയോ ചർച്ചയോ നടന്നിട്ടില്ലെന്ന് പാർട്ടി വ്യക്തമാക്കി.

ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ രാജ്യസഭാ സീറ്റുകളിലേക്ക് കോൺഗ്രസ് പ്രതിനിധിയായി പ്രവീൺ ചക്രവർത്തി വരുമെന്നും ഇത് ഡിഎംകെയും ഇടതുപക്ഷ പാർട്ടികളും അംഗീകരിച്ചെന്നുമുള്ള പ്രചാരണങ്ങളാണ് വിവാദത്തിന് കാരണമായത്. സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ ഡിഎംകെയാണ് സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് ഇന്ത്യ മുന്നണിയുടെ ഐക്യത്തെ ബാധിക്കുമെന്നും, സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി നേതൃത്വങ്ങൾ തമ്മിലാണ് തീരുമാനിക്കേണ്ടതെന്നും സി പി എം ഓർമ്മിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി തുടരുന്നു; മുനിയപ്പയും രം​ഗത്ത്, രാഹുലിനെയും ഖർഗെയെയും അതൃപ്തി അറിയിച്ചു
ഏറെ പരിശ്രമിച്ചു, കുറച്ചൊക്കെ വിജയിച്ചു, ഇനി തനിവഴി; ബിജെപിയെ ഞെട്ടിച്ച് അണ്ണാമലൈ പാർട്ടി വിട്ടു, ലക്ഷ്യം വിജയ്‍യുടെ കസേര?