
ദില്ലി: ദില്ലിയിൽ മൂന്നുദിവസമായി ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. കേരള ഗവർണർക്കെതിരായ പ്രതിരോധത്തിലെ പാർട്ടി തീരുമാനങ്ങൾ സി പി എം ഇന്ന് പ്രഖ്യാപിക്കും.
കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളെ വിഷയത്തിൽ ബിജെപിക്കെതിരെ അണി നിരത്തുക എന്നതാണ് സിസി തീരുമാനം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ പാർട്ടികളുമായി ഇക്കാര്യം സംസാരിക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിൽ പൊളിറ്റ് ബ്യൂറോയിലേക്ക് എടുക്കുന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും. ഇന്നലെ പി ബി യോഗം ചേർന്ന് ഇത് അടക്കമുള്ള സംഘടന വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. എംവി ഗോവിന്ദനെ കേരള ഘടകം പിബിയിലേക്ക് ശുപാർശ ചെയ്തതായാണ് സൂചന.
അതേസമയം, സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ യുജിസി ചട്ടം പാലിക്കാതെ നിയമിച്ച വിസിമാര്‍ പുറത്ത് പോകണമെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിസാര തർക്കങ്ങൾക്ക് കളയാൻ സമയമില്ല. ഒരു വിവാദവുമില്ല, ഭരണഘടന നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. താൻ പറയുന്നത് മുഴുവൻ ശരിയാണെന്ന് വാദിക്കില്ല. എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്. സുപ്രീം കോടതി വിധി അനുസരിക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കും ഉണ്ട്. കേരളത്തിലെ ജനങ്ങൾ ജോലിക്കായി പുറത്തേക്ക് പോവുകയാണ്.അപ്പോഴാണ് ഒരു മന്ത്രിക്ക് 25 പേഴ്സണൽ സ്റ്റാഫ്. ജനങ്ങളുടെ പണം പാർട്ടി വർക്കർമാർക്ക് നൽകുകയാണ്. ഇത്തരത്തിൽ ജനവിരുദ്ധമായ നടപടി കാണുമ്പോൾ അവിടെ ഇടപെടുക മാത്രമാണ് ചെയ്യുന്നത്. ഭരണഘടന നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്യുന്നത് .നിയമം നടപ്പിലാക്കിയാൽ മാത്രമേ നിയമത്തിന്‍റെ സംരക്ഷണവും ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന്;നടത്തിയത് കൊടും ക്രിമിനലുകളെ വെല്ലുന്ന ആസൂത്രിത നീക്കം, ഞെട്ടലിൽ കേരളം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam