
ദില്ലി: രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഭരണഘടന പദവി ദുരുപയോഗം ചെയ്ത ഗവർണറുടെ നടപടി അപലപനീയമെന്ന് എംഎ ബേബി പ്രതികരിച്ചു. രാജ്ഭവനെ ഒരിക്കലും അത്തരമൊരു ചടങ്ങിന് വേദിയാക്കരുതായിരുന്നു എന്നും എംഎ ബേബി കൂട്ടിച്ചേർത്തു. ഗവർണറെ തിരിച്ചുവിളിക്കുകയെന്നത് സിപിഐയുടെ നിലപാടാണ്. ഓരോ പാർട്ടിക്കും അവരുടേതായ നിലപാടുണ്ട്. ഗവർണറോട് സിപിഎമ്മിന് മൃദുസമീപനമെന്നത് കോൺഗ്രസിന്റെ ആരോപണമാണെന്നും എംഎ ബേബി പറഞ്ഞു. സി പി ഐ കൂടുതൽ ശക്തമായി നിലപാട് സ്വീകരിക്കുന്നുവെങ്കിൽ സന്തോഷം. സിപിഎമ്മും സിപിഐയും തമ്മിൽ മത്സരമില്ല. ദേശീയപാതാ വിവാദത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും എംഎ ബേബി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam