'ഓഫറുകൾ നൽകി ആളെക്കൂട്ടുകയല്ല വേണ്ടത്'; ഇന്ത്യ സഖ്യത്തെ വിമർശിച്ച് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരി​ഗാമി

Published : Sep 29, 2024, 09:51 AM IST
'ഓഫറുകൾ നൽകി ആളെക്കൂട്ടുകയല്ല വേണ്ടത്'; ഇന്ത്യ സഖ്യത്തെ വിമർശിച്ച് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരി​ഗാമി

Synopsis

 കൂടുതൽ മതേതര കക്ഷികളെ ഒപ്പം ചേർക്കാനായില്ലെന്നും തരി​ഗാമി വിമർശിച്ചു. 

ദില്ലി: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി സഖ്യസ്ഥാനാർത്ഥിയും സി പി എം നേതാവുമായ മുഹമ്മദ് യൂസഫ് തരിഗാമി. ഓഫറുകൾ നൽകി ആളെകൂട്ടുകയല്ല വേണ്ടതെന്ന് തരിഗാമി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടുതൽ മതേതര കക്ഷികളെ ഒപ്പം ചേർക്കാനായില്ലെന്നും തരി​ഗാമി വിമർശിച്ചു. പിഡിപിയെ ഒപ്പം ചേർക്കാൻ സാധിച്ചില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ നീക്കം തുടങ്ങിയെങ്കിലും അഭിപ്രായ വ്യത്യാസം മൂലം നടന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ തരി​ഗാമി തീവ്രവാദത്തിൽ നിന്ന് തെരഞ്ഞെടുപ്പിലെത്തിയ ജമാഅത്തെ ഇസ്ലാമിയെ ജനം തള്ളുമെന്നും പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം