സിപിഎം ലോക്സഭാ നേതാവ് കോയമ്പത്തൂര്‍ എംപി ആര്‍ നടരാജ്, രാജ്യസഭാ നേതാവും തമിഴ്നാട്ടില്‍ നിന്ന്

By Web TeamFirst Published Jun 17, 2019, 11:05 AM IST
Highlights

രാജ്യസഭയിൽ ടി കെ രംഗരാജനാണ് സിപിഎമ്മിന്‍റെ നേതാവ്. ഇതോടെ രണ്ടു സഭകളിലും സിപിഎം നേതൃത്വം തമിഴ്നാട് എംപിമാർക്കായി.

ദില്ലി: പതിനേഴാമത് ലോക്സഭയില്‍ സിപിഎം ലോക്സഭാ നേതാവായി കോയമ്പത്തൂര്‍ എംപി ആര്‍ നടരാജനെ നിശ്ചയിച്ചു. രാജ്യസഭയിൽ ടി കെ രംഗരാജനാണ് സിപിഎമ്മിന്‍റെ നേതാവ്. ഇതോടെ രണ്ടു സഭകളിലും സിപിഎം നേതൃത്വം തമിഴ്നാട് എംപിമാർക്കായി.

17മത് ലോക്സഭയുടെ പ്രൊടൈം സ്പീക്കറായി ബിജെപി എംപി വീരേന്ദ്രകുമാറും ചുമതലയേറ്റു. രാഷ്ട്രപതി ഭവനിലെത്തിയാണ് വീരേന്ദ്രകുമാര്‍ ചുമതലയേറ്റത്. സിപിഎമ്മിന് മൂന്നും സിപിഐയ്ക്ക് രണ്ട് എംപിമാരാണ് ലോക്സഭയില്‍ ഉള്ളത്.

കേരളത്തില്‍ നിന്ന് സിപിഎമ്മിന് ആലപ്പുഴയില്‍ നിന്നുള്ള എ എം ആരിഫ് മാത്രമാണ് ലോക്സഭാ അംഗമായി ഉള്ളത്. മറ്റ് രണ്ട് പേരും തമിഴ്നാട്ടില്‍ നിന്നുള്ള അംഗങ്ങളാണ്. 

President Kovind administered the Oath of Office to Dr Virendra Kumar as Pro-tem Speaker of the 17th Lok Sabha, at a ceremony held at Rashtrapati Bhavan pic.twitter.com/vjlFGcndav

— President of India (@rashtrapatibhvn)
click me!