
ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ദില്ലിയിൽ ചേരും. അയോധ്യവിധിയും ശബരിമല പുനപരിശോധന ഹർജികൾക്ക് ശേഷമുള്ള സാഹചര്യവും പോളിറ്റ് ബ്യൂറോ വിലയിരുത്തും. ശബരിമലയില്‍ യുവതിപ്രവേശനത്തിന് അനുകൂലമായ നിലപാട് മാറ്റില്ലെങ്കിലും പുതിയ സാഹചര്യത്തിൽ തിടുക്കം കാണിക്കേണ്ടെന്ന അഭിപ്രായമാണ് നേതാക്കള്‍ക്ക്.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള റിപ്പോർട്ട് സംസ്ഥാന ഘടകം പിബിക്ക് നല്കും. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ചർച്ചയാവും. ബിജെപിയെ മാറ്റിനിറുത്താൻ മറ്റു പാർട്ടികൾ സഖ്യമുണ്ടാക്കുന്നതിനോട് എതിർപ്പില്ലെന്നാണ് സിപിഎം നയം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam