
ദില്ലി: അയോധ്യവിധിക്കെതിരെ പുനപരിശോധന ഹർജി നല്കുന്നതിൽ മുസ്‍ലിം വ്യക്തി നിയമബോർഡിന്‍റെ തീരുമാനം നാളെ. സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കരുതെന്ന നിലപാടിലാണ് ബോർഡിലെ നിരവധി അംഗങ്ങൾ.
'പകരം സ്ഥലം അംഗീകരിക്കാനാവില്ല'; അയോധ്യ വിധിയില്‍ ജമാഅത്തെ ഉലമാ എ ഹിന്ദ്...
അയോധ്യയിലെ തർക്കഭൂമി രാമക്ഷേത്ര നിർമ്മാണത്തിനെന്നും പകരം അഞ്ചേക്കർ ഭൂമി പള്ളിയുടെ നിർമ്മാണത്തിന് അയോധ്യയിൽ തന്നെ കണ്ടെത്തി നല്കണം എന്നുമായിരുന്നു സുപ്രീംകോടതിയുടെ വിധി. മുസ്‍ലിം സംഘടനകൾ വിധിയെ വിയോജിപ്പോടെയാണ് സ്വീകരിച്ചത്. വിധിക്കെതിരെ നിയമനടപടി ആലോചിക്കണം എന്ന നിർദ്ദേശം ചർച്ച ചെയ്യാനാണ് മുസ്ലിം വ്യക്തിനിയമബോർഡ് നാളെ യോഗം ചേരുന്നത്.
അയോധ്യയിൽ പകരം ഭൂമി സ്വീകരിക്കേണ്ടതുണ്ടോ എന്നതും ചർച്ചയാകും. പുനപരിശോധന ഹർജി നല്കാൻ തീരുമാനിച്ചാൽ ഭൂമി സ്വീകരിക്കുന്നത് മാറ്റിവച്ചേക്കും. മുസ്‍ലിം സ്ത്രീകളെ പള്ളികളിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലെ വിഷയം കൂടി സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിശാല ബഞ്ചിന് വിട്ട വിഷയവും യോഗത്തിൽ ചർച്ചയായേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam