മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍?; കോൺഗ്രസ്-എൻസിപി-സേന നേതാക്കൾ ഇന്ന് ഗവർണറെ കാണും

By Web TeamFirst Published Nov 16, 2019, 6:53 AM IST
Highlights

കർഷക പ്രശ്നങ്ങളിൽ ഗവർണറുടെ ശ്രദ്ധക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ നേരത്തെ ഇതേ ആവശ്യത്തിൽ ഗവർണറെ കണ്ട പാർട്ടികൾ ഇപ്പോൾ പോവുന്നത് സഖ്യസാധ്യത അറിയിക്കാനും സാവകാശം തേടാനുമാണ്.
 

മുംബൈ: പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറായ സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ കോൺഗ്രസ്-എൻസിപി-ശിവസേന നേതാക്കൾ ഒരുമിച്ച് ഇന്ന് ഗവർണറെ കാണും. വൈകീട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. കർഷക പ്രശ്നങ്ങളിൽ ഗവർണറുടെ ശ്രദ്ധക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാൽ നേരത്തെ ഇതേ ആവശ്യത്തിൽ ഗവർണറെ കണ്ട പാർട്ടികൾ ഇപ്പോൾ പോവുന്നത് സഖ്യസാധ്യത അറിയിക്കാനും സാവകാശം തേടാനുമാണ്. പൊതു മിനിമം പരിപാടിയുടെ കരടിന് അന്തിമ രൂപം നൽകാൻ സോണിയാ ഗാന്ധിയും പവാറും നാളെ ദില്ലിയിൽ കൂടിക്കാഴ്ച നടത്തും.

സേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്ര ഭരിക്കും: സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് ശരദ് പവാര്‍ 

മഹാരാഷ്ട്രയില്‍ എന്‍സിപി ശിവസേനയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കാലാവധി പൂര്‍ത്തിയാക്കുന്ന വരെ ഭരിക്കുമെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. സഖ്യസര്‍ക്കാര്‍ ആറുമാസം പോലും ഭരണത്തില്‍ തുടരില്ലെന്ന മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു പവാര്‍. 

മഹാരാഷ്ട്രയില്‍ അടുത്ത 25 കൊല്ലം ശിവസേന ഭരിക്കുമെന്ന് സഞ്ജയ് റാവത്ത്...

മുഖ്യമന്ത്രിസ്ഥാനത്തിന്‍റെ പേരില്‍ എന്‍ഡിഎയില്‍ നിന്ന് പുറത്തുവന്ന ശിവസേനയുടെ അന്തസ് സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അതിനാല്‍ മുഖ്യമന്ത്രി അവരുടേതായിരിക്കുമെന്നും മുതിര്‍ന്ന എന്‍സിപി നേതാവ് നവാബ് മാലിക്കും പറഞ്ഞു.

click me!