മാവോയിസ്റ്റ് വേട്ടയെ ശക്തമായി അപലപിച്ച് സിപിഎം; 'ചർച്ചകൾക്കായുള്ള മാവോയിസ്റ്റുകളുടെ അഭ്യർത്ഥനകൾ അവഗണിച്ചു'

Published : May 22, 2025, 05:39 PM ISTUpdated : May 22, 2025, 05:40 PM IST
മാവോയിസ്റ്റ് വേട്ടയെ ശക്തമായി അപലപിച്ച് സിപിഎം; 'ചർച്ചകൾക്കായുള്ള മാവോയിസ്റ്റുകളുടെ അഭ്യർത്ഥനകൾ അവഗണിച്ചു'

Synopsis

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വേട്ടയെ സിപിഎം ശക്തമായി അപലപിച്ചു. ചർച്ചകൾക്കായുള്ള മാവോയിസ്റ്റുകളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥന കേന്ദ്ര സർക്കാരും ബിജെപിയും അവഗണിക്കുന്നതായി സിപിഎം.

ദില്ലി: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വേട്ടയെ ശക്തമായി അപലപിച്ച് സിപിഎം. ചർച്ചകൾക്കായുള്ള ആവർത്തിച്ചുള്ള മാവോയിസ്റ്റുകളുടെ അഭ്യർത്ഥന കേന്ദ്ര സർക്കാരും ബിജെപിയും അവഗണിക്കുന്നു. സംഭാഷണത്തിലൂടെ പരിഹാരം തേടേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറയുന്നു. ഛത്തീസ്ഗഢിൽ 27 മാവോയിസ്റ്റുകളെ, അവരുടെ ജനറൽ സെക്രട്ടറി നമ്പാല കേശവറാവു ഉൾപ്പെടെവരെ ഏറ്റുമുട്ടൽ  കൊല ചെയ്തതിനെ സിപിഎം  ശക്തമായി അപലപിക്കുന്നു. 

ചർച്ചകൾക്കായി മാവോയിസ്റ്റുകളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ അവഗണിച്ചുകൊണ്ട്, കേന്ദ്ര സർക്കാരും ബിജെപി നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് സംസ്ഥാന സർക്കാരും സംഭാഷണത്തിലൂടെ ഒരു പരിഹാരം തേടേണ്ടതില്ലെന്ന് തീരുമാനിച്ചു. പകരം, അവർ കൊലപാതകങ്ങളുടെയും ഉന്മൂലനത്തിന്റെയും മനുഷ്യത്വരഹിതമായ നയമാണ് പിന്തുടരുന്നത്. 

കേന്ദ്ര ആഭ്യന്തര മന്ത്രി സമയപരിധി ആവർത്തിച്ചുകൊണ്ട് നടത്തിയ പ്രസ്താവനകളും ചർച്ചകളുടെ ആവശ്യമില്ലെന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രസ്താവനയും, മനുഷ്യജീവനുകൾ എടുക്കുന്നത് ആഘോഷിക്കുന്നതായി തോന്നുന്ന ഒരു ഫാസിസ്റ്റ് മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു, അത് ജനാധിപത്യത്തിന് എതിരാണെന്ന് സിപിഎം ചൂണ്ടിക്കാട്ടി. ചർച്ചയ്ക്കുള്ള അഭ്യർത്ഥന പരിഗണിക്കണമെന്ന് നിരവധി രാഷ്ട്രീയ പാർട്ടികളും പ്രമുഖവ്യക്തികളും സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.  മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോടുള്ള എതിർപ്പ് കണക്കിലെടുക്കാതെ, ചർച്ചകൾക്കുള്ള അവരുടെ അഭ്യർത്ഥന ഉടൻ അംഗീകരിക്കാനും എല്ലാ അർദ്ധസൈനിക പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനും സിപിഎം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിയമങ്ങൾ മാറുന്നു 2026 മുതൽ; പുതുവർഷം സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവടക്കം നിർണായക മാറ്റങ്ങൾ രാജ്യത്ത് നടപ്പാക്കും; അറിയേണ്ടതെല്ലാം
വേദി ജർമനിയിലെ ബെർലിൻ, വോട്ട് ചോരി അടക്കം ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; ഇന്ത്യ വിരുദ്ധ നേതാവെന്ന് തിരിച്ചടിച്ച് ബിജെപി