ഇന്ത്യ സഖ്യത്തിൽ യെച്ചൂരി ലൈൻ തുടരാൻ സിപിഎം,ദേശീയ തലത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളോട് സഹകരിക്കും

Published : Apr 21, 2025, 10:31 AM ISTUpdated : Apr 21, 2025, 10:37 AM IST
ഇന്ത്യ സഖ്യത്തിൽ യെച്ചൂരി ലൈൻ തുടരാൻ സിപിഎം,ദേശീയ തലത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളോട് സഹകരിക്കും

Synopsis

പാർട്ടി നയം മല്ലികാർജ്ജുൻ ഖർഗെ അറിയിച്ച് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി

ദില്ലി:ഇന്ത്യ സഖ്യത്തിൽ യെച്ചൂരി ലൈൻ തുടരാൻ സിപിഎം.ദേശീയ തലത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളോട് സഹകരിക്കും.പാർട്ടി നയം മല്ലികാർജ്ജുൻ ഖർഗെ സി പി എം ജനറൽ സെക്രട്ടറി എം എ ബേബി അറിയിച്ചു.കേരളത്തിലും ,ബംഗാളിലും വ്യത്യസ്ത സാഹചര്യമെന്നും ഖർഗയെ ധരിപ്പിച്ചു.മറ്റ് ഇന്ത്യ സഖ്യം നേതാക്കളെയും ബേബി കാണും.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി എം എ ബേബി  കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു . മതേതര പാർട്ടികളെ ഒന്നിച്ചുനിർത്തുന്നത് തമിഴ്നാട് രാജ്യത്തിന് മാതൃകയാണെന്നും സ്റ്റാലിനെ അഭിനന്ദി ക്കുന്നുവെന്നും എം എ ബേബി പറഞ്ഞു. ഗവർണർക്ക് എതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ നടത്തിയ പോരാട്ടം മാതൃകാപരമാണ്.  എഐഎഡിഎംകെ ബിജെപി മുന്നണി അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗം ആണെന്നും ബേബി വിമർശിച്ചു. കേരളത്തിൽ എൽഡിഎഫ് മൂന്നാം വട്ടവും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'