കെട്ടിടത്തിൻ്റെ 13-ാം നിലയിൽനിന്ന് ക്രെയിൻ തകർന്നുവീണു; ഒരാൾക്ക് ദാരുണാന്ത്യം, നിരവധി വാഹനങ്ങൾ തക‍ർന്നു; സംഭവം മുംബൈയിൽ

Published : Jul 17, 2026, 12:13 AM IST
Mumbai Crane Accident

Synopsis

മുംബൈയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് ക്രെയിൻ തകർന്നുവീണു. സംഭവത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മീരാ റോഡ് ഈസ്റ്റിലാണ് അപകടം ഉണ്ടായത്.

മുംബൈ: മുംബൈയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് ക്രെയിൻ തകർന്നുവീണ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. ക്രെയിനിൻ്റെ ഭാ​ഗങ്ങൾ പതിച്ചു സമീപത്തുള്ള ഹൗസിങ് കോംപ്ലക്സിൽ പാ‍‍ർക്ക് ചെയ്തിരുന്ന നിരവധി കാറുകളും ഇരുചക്ര വാഹനങ്ങളും തക‍ർന്നു.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മീരാ റോഡ് ഈസ്റ്റിലെ ജെപി നോർത്ത് റെസിഡൻഷ്യൻ കോംപ്ലക്സിൽ നി‍ർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിൻ്റെ 13-ാം നിലയുടെ നി‍ർമ്മാണം നടക്കുന്നതിനിടെ ടവ‍ർ ക്രെയിൻ തകർന്ന് താഴെവീഴുകയായിരുന്നു. ക്രെയിനിൻ്റെ ഒരുഭാ​ഗം നിർമ്മാണ നടക്കുന്ന സ്ഥലത്തും മറ്റ് ഭാ​ഗങ്ങൾ സമീപത്തുള്ള ജെകെ ഐറിഷ് സൊസൈറ്റിയുടെ പാർക്കിങ് ഏരിയയിലുമാണ് പതിച്ചത്. ഇതാണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമായത്.

അപകടത്തിന് പിന്നാലെ ഓടിക്കൂടിയ താമസക്കാരാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ഇതിന് ശേഷം പൊലീസും ഫയ‍ർ ഫോഴ്സും മറ്റ് അടിയന്തര വിഭാ​ഗങ്ങളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതിൽ 21കാരനായ മുജ്ജമ്മിൽ ഖോക്ക‍ർ ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരാൾ ചികിത്സയിൽ കഴിയുകയാണ്.

 

 

അതേസമയം അപകടത്തിൻ്റെ യഥാ‍ർത്ഥ കാരണം അവ്യക്തമാണ്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് കാശി​ഗാവ് പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ട‍ർ രാഹുൽ കുമാർ പട്ടേൽ അറിയിച്ചു. ക്രെയിനിന്റെ ഭാ​ഗങ്ങൾ സമീപത്തെ സൊസൈറ്റിയുടെ പാർക്കിങ് ഏരിയയിൽ പതിച്ചത് ആശങ്കയ്ക്ക് ഇടയാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീണ്ടും പ്രണയപ്പക; നിയമ വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു, രണ്ട് പേര്‍ അറസ്റ്റില്‍
എഥനോള്‍ പെട്രോള്‍ ഒഴിച്ച് ഓടിയ 21 ലക്ഷത്തിന്‍റെ മാരുതി ഗ്രാന്‍ഡ് വിറ്റാര സ്രോങ് ഹൈബ്രിഡിന്‍റെ എഞ്ചിൻ അടിച്ചുപോയി, പുത്തൻ വണ്ടി നൽകാൻ ഉത്തരവ്