രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറയുന്നു; കണക്കുമായി സ്മൃതി ഇറാനി

Web Desk   | Asianet News
Published : Feb 09, 2022, 06:19 PM ISTUpdated : Feb 09, 2022, 06:23 PM IST
രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറയുന്നു; കണക്കുമായി സ്മൃതി ഇറാനി

Synopsis

ദേശിയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (NCRB) കണക്ക് പ്രകാരം 2019-ൽ, സ്ത്രീകൾക്ക് എതിരെയുള്ള 4,05,326 കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2020-ഇൽ അത് 3,71,503 ആയി കുറഞ്ഞു

ദില്ലി: രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ (Crime Against Women) കുറയുന്നുവെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്‌മൃതി ഇറാനി (Smriti Irani). രാജ്യ സഭയിൽ (Rajya Sabha) രേഖ മൂലം നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2019, 2020 വർഷങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്കും സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു. ഈ കണക്കിലാണ് രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറയുന്നുവെന്ന് വ്യക്തമാക്കുന്നത്.

ദേശിയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (NCRB) കണക്ക് പ്രകാരം 2019-ൽ, സ്ത്രീകൾക്ക് എതിരെയുള്ള 4,05,326 കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2020- ൽ ഇത് 3,71,503 ആയി കുറഞ്ഞെന്നാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്‌മൃതി ഇറാനി രാജ്യ സഭയിൽ രേഖ മൂലം നൽകിയ മറുപടിയിലൂടെ അറിയിച്ചത്.

രാജ്യസഭയിൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി: ഗോവൻ വിമോചന സമരത്തെ നെഹ്റു അവഗണിച്ചെന്നും വിമർശനം

എസ്‍പിയോ ബിജെപിയോ? യുപി നാളെ പോളിംഗ് ബൂത്തിലേക്ക്, ചിത്രത്തിലില്ലാതെ കോൺഗ്രസ്

സർക്കാരിൻ്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി നൂറ് ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെസിയുടെ കൊൽക്കത്ത സന്ദർശനം കുളമായി, പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു
കർഷകർക്കായി കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു; കണ്ടെടുത്തത് 180 ടൺ യൂറിയ, സംഭവം കർണാടകയിൽ