അനധികൃത ഭൂമിയിടപാട്, സിദ്ദരാമയ്യക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്; കൂട്ടുപ്രതിയായി ബിജെപി എംഎല്‍എ

By Web TeamFirst Published Aug 25, 2019, 7:44 PM IST
Highlights

സിദ്ദരാമയ്യ മൈസൂരുവിലെ ഹിങ്കലില്‍ സ്ഥലം വാങ്ങി വീട് നിര്‍മിച്ചത് അനധികൃതമായാണെന്നതാണ് പരാതി. സാമൂഹികപ്രവര്‍ത്തകന്‍ എ ഗംഗരാജു നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി

ബംഗളൂരു: കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ പി ചിദംബരം സിബിഐ കസ്റ്റഡിയിലായതിന് പിന്നാലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി അടുത്ത കേസ്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യക്കാണ് ഇക്കുറി കുരുക്ക് മുറുകുന്നത്. അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സിദ്ദരാമയ്യക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവ്.

ബിജെപി എംഎല്‍എ എസ് എ രാംദാസ് അടക്കം 10 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കാന്‍ കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ നിയമനിര്‍മ്മാണ കൗണ്‍സില്‍ അംഗം ജി മധുസൂദന്‍ വിരമിച്ച ഐ എ എസ്, കെ എ എസ് ഉദ്യോഗസ്ഥരാണ് മറ്റുള്ളവര്‍. അടുത്ത മാസം 23 ന് ഇവര്‍ കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവുണ്ട്.

സിദ്ദരാമയ്യ മൈസൂരുവിലെ ഹിങ്കലില്‍ സ്ഥലം വാങ്ങി വീട് നിര്‍മിച്ചത് അനധികൃതമായാണെന്നതാണ് പരാതി. സാമൂഹികപ്രവര്‍ത്തകന്‍ എ ഗംഗരാജു നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

click me!