ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടൽ; ഒരു സിആർപിഎഫ് ജവാന് വീരമൃത്യു, ഒരു ഭീകരനെ സൈന്യം വധിച്ചു

Published : Jul 03, 2020, 09:43 AM ISTUpdated : Jul 03, 2020, 09:58 AM IST
ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടൽ; ഒരു സിആർപിഎഫ് ജവാന് വീരമൃത്യു, ഒരു ഭീകരനെ സൈന്യം വധിച്ചു

Synopsis

ഇന്നലെ പാക്കിസ്ഥാന്റെ കസ്ബ, കെർനി, ഷഹപൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ഉണ്ടായയ ഷെൽ ആക്രമണത്തിന് സൈന്യം നൽകിയ തിരിച്ചടിയിൽ രണ്ട് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിലെ മൽബാഗിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു. ഒരു ഭീകരനെ സൈന്യം വധിച്ചു. ബിജ്പഹാരയിൽ സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം നടത്തിയ ഷഹീദ് ദാസ് കൊല്ലപ്പെട്ടത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. 

കഴിഞ്ഞ മാസം ജമ്മു കശ്മീരിൽ 48 ഭീകരരെയാണ് സൈന്യം വധിച്ചത്. അതേസമയം, ഇന്നലെ പാക്കിസ്ഥാന്റെ കസ്ബ, കെർനി, ഷഹപൂർ എന്നിവിടങ്ങളിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ഉണ്ടായ ഷെൽ ആക്രമണത്തിന് സൈന്യം ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സേന നൽകിയ തിരിച്ചടിയിൽ രണ്ട് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം