തമിഴ്നാട്ടിൽ ഇന്ന് നിര്‍ണായക ദിനം; നിയമസഭയിൽ സുപ്രധാന പ്രഖ്യാപനത്തിന് എംകെ സ്റ്റാലിൻ

Published : Apr 15, 2025, 08:41 AM ISTUpdated : Apr 15, 2025, 08:42 AM IST
തമിഴ്നാട്ടിൽ ഇന്ന് നിര്‍ണായക ദിനം; നിയമസഭയിൽ സുപ്രധാന പ്രഖ്യാപനത്തിന് എംകെ സ്റ്റാലിൻ

Synopsis

സുപ്രധാന പ്രഖ്യാപനം നടത്താൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സ്വയംഭരണാവകാശത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപനം നടത്തുമെന്നാണ് ഡിഎംകെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ നിയമസഭയിലാകും പ്രഖ്യാപനം

ചെന്നൈ: സുപ്രധാന പ്രഖ്യാപനം നടത്താൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സ്വയംഭരണാവകാശത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപനം നടത്തുമെന്നാണ് ഡിഎംകെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ നിയമസഭയിലാകും സംസ്ഥാനത്തിന്‍റെ അവകാശം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക.

ഭാഷാപരമായ അവകാശവുമായി ബന്ധപ്പെട്ട പ്രഖ്യാപനം എന്നാണ് സൂചന. 1974ൽ കരുണാനിധി സര്‍ക്കാര്‍ സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം നിമയസഭയിൽ പാസാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങളടക്കം തമിഴ്നാട്ടിലേക്ക് ഉറ്റുനോക്കുകയാണ്. രാവിലെ 9.30ന് തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങിയശേഷമായിരിക്കും സ്റ്റാലിന്‍റെ നിര്‍ണായക പ്രഖ്യാപനമുണ്ടാകുക.

മെഹുൽ ചോക്‌സിക്ക് ചൈനയടക്കം 10 രാജ്യങ്ങളിൽ സ്വത്ത്; കണ്ടു കെട്ടാൻ ഇഡിയുടെ ഊര്‍ജിത നീക്കം
 

PREV
Read more Articles on
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം