
സൽകോദ്: കർണാടകയിൽ പശുവിന്റെ അകിട് അറുത്ത് മാറ്റിയതിന് 30 വയസുകാരൻ അറസ്റ്റിലായ ദിവസങ്ങൾക്ക് പിന്നാലെ കന്നുകാലികൾക്കെതിരെ ക്രൂരത. ഉത്തര കർണാടകയിലെ ഹൊന്നാവർ താലൂക്കിലാണ് സംഭവം. ഗർഭിണിയായ പശുവിന് ആക്രമിച്ച് അംഗഭംഗം വരുത്തിയ ശേഷം പശുവിനെ ഇറച്ചിക്കായി കൊണ്ട് പോയതായാണ് പരാതി. സാൽകോദ് ഗ്രാമത്തിലെ കൃഷ്ണ ആചാരി എന്നയാളുടെ പശുവിനെയാണ് കാണാതായിട്ടുള്ളത്.
ശനിയാഴ്ച രാവിലെ മേയാനായി വിട്ട ഗർഭിണിയായ പശു വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. ഇതിന് പിന്നാലെയാണ് വീട്ടുകാർ പശുവിനെ അന്വേഷിച്ച് ഇറങ്ങിയത്. ഞായറാഴ്ച രാവിലെയാണ് പശുവിന്റെ അകിട് അടക്കമുള്ള അവയവങ്ങളും ഗർഭിണിയായ പശുവിന്റെ കിടാവിനേയും പാടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കാലികളെ മോഷണം പോവുന്ന സംഭവങ്ങൾ മേഖലയിൽ പതിവാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
സ്ഥലം എംഎൽഎ ദിനകർ ഷെട്ടി സംഭവ നടന്നയിടം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. സംഭവത്തെ അപലപിച്ച എംഎൽഎ പ്രതികളെ ഉടൻ കണ്ടുപിടിക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സർക്കാരിന് തങ്ങളുടെ കന്നുകാലികൾക്ക് പോലും സംരക്ഷണം ഉറപ്പിക്കാൻ സാധിക്കുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
മദ്യപിച്ച് ലക്കുകെട്ട് പശുക്കളുടെ അകിട് അറുത്തുമാറ്റി, കർണാടകയിൽ ഒരാൾ അറസ്റ്റിൽ
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മദ്യപിച്ച് ലക്കുകെട്ട് പശുക്കളുടെ അകിട് അറുത്തുമാറ്റിയ യുവാവ് കർണാടകയിൽ അറസ്റ്റിലായത്. ചാമരാജ്പേട്ടിൽ വച്ചാണ് ഇയാൾ മൂന്ന് പശുക്കളെ ആക്രമിച്ചത്. സംഭവത്തിൽ 30 കാരനായ സയിദ്ദ് നസ്റു എന്നയാളാണ് അറസ്റ്റിലായിട്ടുള്ളത്. ബീഹാറിലെ ചമ്പാരൻ സ്വദേശിയാണ് ഇയാൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം