വിവാഹവേദിക്ക് സമീപം കത്തിക്കരിഞ്ഞ് കാർ, കാറിനുള്ളിൽ മരിച്ച നിലയിൽ വധുവിന്റെ കാമുകൻ, കേസ്

Published : Jan 20, 2025, 03:58 PM ISTUpdated : Jan 20, 2025, 03:59 PM IST
വിവാഹവേദിക്ക് സമീപം കത്തിക്കരിഞ്ഞ് കാർ, കാറിനുള്ളിൽ മരിച്ച നിലയിൽ വധുവിന്റെ കാമുകൻ, കേസ്

Synopsis

രാത്രി 11 മണിയോടെയാണ് കാർ തീ പിടിച്ച് കത്തിക്കരിഞ്ഞത്. സമീപത്തുണ്ടായിരുന്നവർ കാറിന്റെ ചില്ല് തകർത്ത് യുവാവിനെ പുറത്ത് എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല

നോയിഡ: കാമുകിയുടെ വിവാഹ വേദിക്ക് പുറത്ത് കാറിനുള്ളിൽ തീ പിടിച്ച് കത്തിക്കരിഞ്ഞ നിലയിൽ 24കാരൻ. കിഴക്കൻ ദില്ലിയിലെ ഗാസിപൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. കാറിൽ തീ പടർന്ന് നിമിഷങ്ങൾക്കുള്ളിൽ സീറ്റിലിരുന്ന യുവാവിലേക്കും തീ പടരുകയായിരുന്നു. മാരുതി വാഗൺ ആർ കാറാണ് കത്തിനശിച്ചത്. നോയിഡ സ്വദേശിയായ ടാക്സി ഡ്രൈവ അനിൽ ആണ് കാറിനുള്ളിൽ തീ പടർന്ന് മരിച്ചത്.

പ്രണയിച്ച യുവതി മറ്റൊരാളുമായി വിവാഹം ചെയ്തതിലെ മനോവിഷമം മൂലം അനിൽ ജീവനൊടുക്കിയതാണെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. യുവാവ് പ്രണയത്തിലായിരുന്നു യുവതിയുമായുള്ള വിവാഹത്തിന് യുവതിയുടെ പിതാവ് സമ്മതിച്ചിരുന്നില്ല. ഇതിന് പിന്നാലെ ശനിയാഴ്ച യുവതിയുടെ വിവാഹം നടന്നിരുന്നു. ഈ വിവാഹ വേദിക്ക് വെളിയിലാണ് അനിലുണ്ടായിരുന്ന കാറിൽ തീ പടർന്നത്. രാത്രി 11 മണിയോടെയാണ് കാർ തീ പിടിച്ച് കത്തിക്കരിഞ്ഞത്. സമീപത്തുണ്ടായിരുന്നവർ കാറിന്റെ ചില്ല് തകർത്ത് യുവാവിനെ പുറത്ത് എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ കത്തിക്കരിഞ്ഞ നിലയിലാണ് യുവാവിന്റെ മൃതദേഹമുണ്ടായിരുന്നതെന്നാണ് കിഴക്കൻ ദില്ലി ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ദാനിയ വിശദമാക്കിയത്. യുവാവിനെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആശുപത്രി അധികൃതർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കേസിലെ എല്ലാ ദുരൂഹതകളും നീക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ വിശദമാക്കി. 

കസ്റ്റഡിയിൽ എടുക്കാനെത്തിയ വനിതാ എസ്‌ഐക്കും സംഘത്തിനും നേരെ ആക്രമണം, നാലംഗ മദ്യപസംഘം പിടിയില്‍

പിതാവ് യുവാവുമായുള്ള ബന്ധത്തിന് എതിര് നിന്നതോടെ അനിലിന്റെ കാമുകി മറ്റൊരു വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. ഈ വിവാഹം നടന്നുകൊണ്ടിരിക്കെയാണ് വിവാഹവേദിക്ക് പുറത്ത് കാറിന് തീ പിടിച്ചത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ പരീക്ഷകൾ വീണ്ടും മാറ്റിയതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ, സിബിഎസ്ഇക്ക് കുട്ടികളുടെ കത്ത്
രാജ്യത്ത് എൽപിജി നിയന്ത്രണം? വാതക ലഭ്യത ഉറപ്പു വരുത്താൻ മൂന്നംഗ സമിതി, ഗാർഹിക സിലിണ്ടർ പൂഴ്ത്തി വെക്കാൻ സമ്മതിക്കില്ല