തമിഴ്നാട്ടിൽ സിഎസ്ഐ ബിഷപ്പ് മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഫ്ലൈഓവറിന് കീഴിൽ, പ്രഭാത നടത്തത്തിനിടെ പാലത്തിൽ നിന്നും വീണെന്ന് സംശയം

Published : Feb 15, 2026, 10:14 AM IST
death

Synopsis

തമിഴ്‌നാട്ടിലെ ഈറോഡ്-സേലം സിഎസ്ഐ ബിഷപ്പ് ജേക്കബ് ലിവിങ്സ്റ്റണിനെ മരിച്ച നിലയിൽ കണ്ടെത്തി. ഈറോഡിലെ ഒരു മേൽപ്പാലത്തിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രഭാത സവാരിക്കിടെ പാലത്തിൽ നിന്ന് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം, പോലീസ് അന്വേഷണം ആരംഭിച്ചു.  

കോയമ്പത്തൂർ:  തമിഴ്നാട്ടിൽ സിഎസ്ഐ ബിഷപ്പ് മരിച്ച നിലയിൽ. ഈറോഡ് - സേലം ബിഷപ് ജേക്കബ് ലിവിങ്സ്റ്റണിന്റെ മൃതദേഹം ആണ് ഈറോഡിലെ ഫ്ലൈഓവറിന് കീഴിൽ കണ്ടെത്തിയത്. പ്രഭാത നടത്തതിനിടെ പാലത്തിൽ നിന്ന് താഴേക്ക് വീണതെന്നാണ് നിഗമനം. 53 വയസ് ആയിയുന്നു. അടുത്തിടെ ആരോഗ്യപ്രശ്നങ്ങൾ കാരണം ഇദ്ദേഹം ചികിത്സയിൽ ആയിരുന്നുവെന്ന് സഭ വൃത്തങ്ങൾ പറഞ്ഞു. തിരുപ്പൂർ സ്വദേശിയായ ബിഷപ് കഴിഞ്ഞ ഓഗസ്റ്റിൽ ആണ് ചുമതലയേറ്റെടുത്തത്. എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. തിരുപ്പൂർജില്ലയിലെ കാങ്കയം അരത്തൊളുവ് സ്വദേശിയായ ലിവിങ്സ്റ്റൻ കഴിഞ്ഞ ഓഗസ്റ്റ് 16-നാണ് ബിഷപ്പായി ചുമതലയേറ്റത്. ഈറോഡ്, സേലം, നാമക്കൽ, ധർമപുരി, കൃഷ്ണഗിരി ജില്ലകൾ ഇദ്ദേഹത്തിന്റെ പരിധിയിൽ വരും. ഭാര്യയും മകളും ഉണ്ട്‌. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വിദേശനയം രാജ്യ താല്‍പ്പര്യം മുൻനി‌ർത്തി', താരിഖ് റഹ്മാന്‍റെ സത്യപ്രതിജ്ഞ മറ്റന്നാൾ; മോദി പങ്കെടുത്തേക്കില്ല, പകരം ആളെ അയക്കും
നൊമ്പരമായി സാകേത്, ആറ് ദിവസം തിരഞ്ഞു, യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയിൽ