നൊമ്പരമായി സാകേത്, ആറ് ദിവസം തിരഞ്ഞു, യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയിൽ

Published : Feb 15, 2026, 09:20 AM IST
indian student

Synopsis

യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാകേതിന്റെ മരണം സ്ഥിരീകരിച്ചു. സാകേതിനെ കാണാനില്ലെന്ന വിവരം മറ്റ് വിദ്യാർത്ഥികളാണ് അറിയിച്ചത്. ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലാണ് സാകേത് പഠിച്ചിരുന്നത്.

വാഷിംഗ്ടണ്‍: യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി സാകേത് ശ്രീനിവാസയ്യനെ (22) മരിച്ച നിലയില്‍ കണ്ടെത്തി. കാണാതായി ആറ് ദിവസത്തിന് ശേഷമാണ് സാകേതിനെ കാലിഫോർണിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാകേതിന്റെ മരണം സ്ഥിരീകരിച്ചു. സാകേതിനെ കാണാനില്ലെന്ന വിവരം മറ്റ് വിദ്യാർത്ഥികളാണ് അറിയിച്ചത്. സുഹൃത്തിനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് ചെയ്തതോടെയാണ് കാണാതായ വിവരം പുറത്ത് വരുന്നത്. ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലാണ് സാകേത് പഠിച്ചിരുന്നത്. അന്‍സ തടാകത്തിന് സമീപമാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ഇവിടെ ലാപ് ടോപ്പ് അടക്കം ബാഗും കണ്ടെത്തിയിരുന്നു. കര്‍ണാകട സ്വദേശിയാണ് സാകേത് ശ്രീനിവാസയ്യ. 2025 ല്‍ ഐഐടി മദ്രാസില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെക് ബിരുദം നേടി. നിലവില്‍ യുസി ബെര്‍ക്ക്‌ലിയില്‍ നിന്ന് കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം വിദ്യാര്‍ത്ഥിയാണ്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വരനും വധുവും സ്റ്റേജിൽ ഫോട്ടോ എടുക്കുമ്പോൾ അതാ പിന്നിൽ ഒരാൾ; പണവും സ്വ‌‌ർണവുമുള്ള വധുവിന്റെ ബാ​ഗുമായി മുങ്ങി
15 വ‍ർഷത്തെ പ്രണയം, മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചു; പ്രണയദിനത്തിൽ കാമുകിയെ കാറിനുള്ളിൽ വെടിവെച്ച് കൊന്ന് യുവാവും ജീവനൊടുക്കി