
ദില്ലി : ഹരിയാനയിലെ സോനിപ്പത്തിൽ സിഎസ്ഐആർ-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് രണ്ട് വിഷയങ്ങളുടെ ചോദ്യപേപ്പർ 37 വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇവരെ പിടികൂടിയത്.
18 മുതലാണ് സിഎസ്ഐആർ നെറ്റ് പരീക്ഷ നടന്നത്. ലൈഫ് സയൻസ് ,കെമിക്കൽ സയൻസ് പരീക്ഷകളുടെ പേപ്പറാണ് ചോർന്നത്. നാലുലക്ഷം രൂപയ്ക്ക് ചോദ്യപേപ്പർ നൽകുമെന്നായിരുന്നു വാഗ്ദാനം. ചോദ്യപ്പേപ്പർ വാങ്ങിയ 37 ഉദ്യോഗാർത്ഥികളെയും ചോദ്യം ചെയ്യാൻ പോലീസ് നീക്കം തുടങ്ങി. എന്നാൽ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് അറിയില്ലെന്നാണ് പരീക്ഷ ഏജൻസിയുടെ പ്രതികരണം. ബിജെപി കാലത്ത് ചോദ്യപേപ്പർ ചോർച്ച പതിവാകുന്നുവെന്ന വിമർശനമുയർത്തി കോൺഗ്രസ് ഇതിനോടകം രംഗത്തെത്തി. ചോദ്യചിഹ്നം ഇട്ടുകൊടുത്താൽ മതി ഉത്തരം വരുമെന്നാണ് കോൺഗ്രസ് വിമർശനം. നഴ്സറി ക്ലാസിലെ പേപ്പർ പോലും ചോർത്തുന്നുവെന്ന് എൻ എസ് യു ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam