'സാങ്കേതിക തകരാർ' ഒഴിയാതെ എൻടിഎ പരീക്ഷകൾ, ഇന്നത്തെ ബിരുദ പ്രവേശന പരീക്ഷക്കെത്തിയ വിദ്യാർഥികളും വലഞ്ഞു; വിമർശനം കടുപ്പിച്ച് പ്രതിപക്ഷം

Published : May 30, 2026, 08:38 PM IST
exam

Synopsis

എൻ ടി എ നടത്തുന്ന സർവകലാശാലാ ബിരുദ പ്രവേശന പരീക്ഷയായ സി യു ഇ ടി യു ജി, സാങ്കേതിക തകരാർ മൂലം വൈകി. നീറ്റ്, സിബിഎസ്ഇ ഫലം എന്നിവയിലെ പിഴവുകൾക്ക് പിന്നാലെയാണ് ഈ സംഭവം, ഇത് എൻടിഎയ്ക്കും കേന്ദ്രസർക്കാരിനുമെതിരെ പ്രതിപക്ഷ വിമർശനം ശക്തമാക്കി

ദില്ലി: എൻ ടി എ നടത്തുന്ന സർവകലാശാലാ ബിരുദ പ്രവേശന പരീക്ഷയായ സി യു ഇ ടി യു ജിയുടെ തുടര്‍ പരീക്ഷയും സാങ്കേതിക തകരാറിൽ കുരുങ്ങി. നേരത്തെ നിശ്ചയിച്ച് നൽകിയിരുന്ന സമയത്ത് പരീക്ഷ തുടങ്ങാനായില്ല. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ടി സി എസിന്റെ ഭാഗത്തുണ്ടായ സാങ്കേതിക പ്രശ്നമാണ് കാരണമെന്ന് എൻ ടി എ വിശദീകരിച്ചു. നിലവിൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്നും എൻ ടി എ വ്യക്തമാക്കി. പരീക്ഷ വൈകി തുടങ്ങിയ കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ മുഴുവൻ സമയവും അനുവദിച്ചു. ഉച്ചയ്ക്കുള്ള സെഷന്റെ സമയം പുതുക്കി. പരീക്ഷ വൈകുന്നേരം 4:00 മണിക്കാണ് തുടങ്ങിയത്. നേരത്തെ ഇത് 3:00 മണിക്ക് ആയിരുന്നു നിശ്ചയിച്ചിരുന്നത്. നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച, സി ബി എസ് ഇ പ്ലസ്ടു ഫലം എന്നിവയിലെ പിഴവിന് പിന്നാലെ ബിരുദ പ്രവേശന പരീക്ഷയിലും തിരിച്ചടി നേരിട്ടത് എൻ ടി എക്കെതിരായ വിമർശനത്തിന്‍റെ തോത് വർധിപ്പിച്ചിട്ടുണ്ട്.

വിമർശനം ശക്തം

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച, സി ബി എസ് ഇ പ്ലസ്ടു ഫലം എന്നിവയിലെ പിഴവിന് പിന്നാലെ ബിരുദ പ്രവേശന പരീക്ഷയായ സി യു ഇ ടി യു ജിയും സാങ്കേതിക പ്രശ്നങ്ങളും വിദ്യാർത്ഥികളെ വലിച്ചതോടെ കേന്ദ്രസർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തി. ദേശീയതലത്തിലെ പരീക്ഷകളെ തകിടം മറിയ്ക്കുകയാണ് മോദി സർക്കാർ എന്ന് പ്രതിപക്ഷം ആരോപിച്ചു. സാങ്കേതിക പ്രശ്നം കാരണം 3765 വിദ്യാർത്ഥികൾക്ക് സി യു ഇ ടി യു ജി പരീക്ഷ എഴുതാൻ കഴിഞ്ഞിട്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതിനെല്ലാം എൻ ടി യുവും കേന്ദ്ര സർക്കാരും മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം; ചീമുട്ടയേറ്, ഷർട്ട് വലിച്ചുകീറി, പിന്നിൽ ബിജെപിയെന്ന് പരാതി
എല്ലാവരും പൊട്ടിത്തെറി പ്രതീക്ഷിച്ചു, പക്ഷേ സിദ്ധരാമയ്യ കാട്ടിയത് ഏറ്റവും വലിയ പാർട്ടിക്കൂറ്; ഡ‍ികെ മൂന്നിന് മുഖ്യമന്ത്രിയാകുമെന്നും കെസി വേണുഗോപാൽ