ഇന്ത്യക്കാരുടെ വംശശുദ്ധി പഠിക്കാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം

Published : May 29, 2022, 03:27 PM IST
ഇന്ത്യക്കാരുടെ വംശശുദ്ധി പഠിക്കാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം

Synopsis

ഇന്ത്യക്കാരുടെ ജനിതക ചരിത്രം സ്ഥാപിക്കുന്നതിനും വംശശുദ്ധി കണ്ടെത്തുന്നതിനും നടപടികൾ തുടങ്ങിയതായി സാംസ്കാരിക മന്ത്രാലയം

ദില്ലി: രാജ്യത്തെ ജനങ്ങളുടെ വംശശുദ്ധി കണ്ടെത്താൻ ഡിഎൻഎ പഠനം നടത്താൻ സാംസ്കാരിക മന്ത്രാലയത്തിന്റെ നീക്കം. ഇന്ത്യക്കാരുടെ ജനിതക ചരിത്രം സ്ഥാപിക്കുന്നതിനും വംശശുദ്ധി കണ്ടെത്തുന്നതിനും നടപടികൾ തുടങ്ങിയതായി സാംസ്കാരിക മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പഠനത്തിനാവശ്യമായ ഡിഎൻഎ പ്രൊഫൈലിംഗ് കിറ്റുകളും അത്യാധുനിക ഉപകരണങ്ങളും സജ്ജമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പുരാവസ്തു ഗവേഷകനായ പ്രൊഫസർ വസന്ത് എസ്.ഷിൻഡെയും ഹൈദരാബാദിലെ ലഖ്‌നൗ ആസ്ഥാനമായുള്ള ബീർബൽ സഹാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ സയൻസസിലെ മുതിർന്ന ശാസ്ത്രജ്ഞരുമായും സാംസ്കാരിക മന്ത്രാലയം സെക്രട്ടറി ഗോവിന്ദ് മോഹൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. ഹാരപ്പൻ ജനതയുമായി ബന്ധപ്പെട്ട ഡിഎൻഎ പഠനങ്ങൾ നടത്തിയ വ്യക്തിയാണ് പ്രൊഫ. വസന്ത് എസ്.ഷിൻഡേ. 

കഴിഞ്ഞ 10,000 വർഷത്തിനുള്ളിൽ ഇന്ത്യൻ ജനസംഖ്യയിൽ ജീനുകളുടെ മ്യൂട്ടേഷനും മിശ്രണവും എങ്ങനെ സംഭവിച്ചുവെന്നത് മനസ്സിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വസന്ത് എസ്.ഷിൻഡേ പറഞ്ഞു. അതിലൂടെ നമുക്ക് ജനിതക ചരിത്രത്തെക്കുറിച്ച് വ്യക്തമായ ഒരു ആശയം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ വംശശുദ്ധി കണ്ടെത്താനുള്ള പഠനമാണ് നടത്തുന്നത് എന്നത് വ്യാഖ്യാനങ്ങൾ മാത്രമാണെന്നും ഷിൻഡേ പറഞ്ഞു. 

കൊൽക്കത്ത ആസ്ഥാനമായുള്ള ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ANSI)യും പഠനത്തിന്റെ ഭാഗമാകുന്നുണ്ട്. 2019ൽ നേരത്തെ ഈ നീക്കം തുടങ്ങിയപ്പോൾ രാഷ്ട്രീയ ഉദ്ദേശ്യങ്ങളാണ് പിന്നിലെന്ന് ആരോപണം ഉയർത്തി നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ആധുനിക മനുഷ്യരെ ആപ്രിക്കയിൽ നിന്ന് വേർതിരിക്കുന്നതിൽ ഇന്ത്യൻ പങ്ക് സ്ഥാപിക്കാൻ ഈ പഠനത്തിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ANSI വ്യക്തമാക്കി. പ്രാരംഭ പഠനങ്ങൾക്കും മറ്റുമായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു