Latest Videos

ലോക സൈക്കിൾ ദിനത്തില്‍ താത്ക്കാലികമായി അടച്ചുപൂട്ടി അറ്റ്‍ലസ് സൈക്കിൾ കമ്പനി

By Web TeamFirst Published Jun 4, 2020, 12:34 PM IST
Highlights

ഉത്തർപ്രദേശിലെ സാഹിബാബാദിലെ കമ്പനിയുടെ പ്ലാന്റാണ് താത്ക്കാലികമായി അടച്ചു പൂട്ടാനൊരുങ്ങുന്നത്. 

ഉത്തർപ്രദേശ്: ലോക സൈക്കിൾ ദിനത്തിൽ താത്ക്കാലിക അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് പ്രശസ്ത അറ്റ്‍ലസ് സൈക്കിൾസ് കമ്പനി. ഉത്തർപ്രദേശിലെ സാഹിബാബാദിലെ കമ്പനിയുടെ പ്ലാന്റാണ് താത്ക്കാലികമായി അടച്ചു പൂട്ടാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച നോട്ടീസ് തൊഴിലാളികൾക്ക് കൈമാറിയതായി കമ്പനി അറിയിച്ചു. ആയിരത്തോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.

'ഒരാഴ്ച മുമ്പെങ്കിലും തൊഴിലാളികൾക്ക് അറിയിപ്പ് കൊടുക്കേണ്ടതായിരുന്നു. രണ്ട് ദിവസത്തേയ്ക്ക് ഡ്യൂട്ടിക്ക് വിളിപ്പിച്ചതിന് ശേഷം പെട്ടെന്നാണ് പിരിച്ചുവിടൽ നോട്ടീസ് ഒട്ടിച്ചത്. നിരവധി ആളുകൾക്കാണ് ജോലി നഷ്ടപ്പെടുന്നത്.' തൊഴിലാളി നേതാവായ മഹേഷ് കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്പനിയുടെ ഈ തീരുമാനം മൂലം നിരവധി പേരാണ് തൊഴിൽരഹിതരായി തീർന്നത്. പ്രതിമാസം രണ്ട് ലക്ഷം സൈക്കിളുകളാണ് സാഹിദാബാദിലെ പ്ലാന്റിൽ നിന്നും നിർമ്മിച്ച് പുറത്തിറക്കുന്നത്. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ മറ്റൊരു പ്ലാന്റും അടച്ചുപൂട്ടിയതായി തൊഴിലാളി നേതാവായ മഹേഷ് വെളിപ്പെടുത്തി. 

click me!