
ആന്ധ്ര: അർണബ് ചുഴലിക്കാറ്റിൽ ആന്ധ്രയിൽ ഒരു മരണം. ഷോക്കേറ്റാണ് 65 കാരൻ മരിച്ചത്. പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരണം. വിശാഖപട്ടണത്ത് 206 മരങ്ങൾ കടപുഴകി. വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നു. വിശാഖപട്ടണത്തും വിജയവാഡയിലുമായി 21 വിമാനങ്ങൾ റദ്ദാക്കി. കാക്കിനടയിലും മഴ ശക്തമായിട്ടുണ്ട്. വിശാഖപട്ടണത്ത് വൈകീട്ട് 4 മണി വരെ പെയ്തത് 100 മില്ലിമീറ്റർ മഴയാണ്. 'അർണബ്' കാക്കിനടയിൽ നിന്ന് 140 കിമീ മാത്രം അകലെയാണുള്ളത്. ചുഴലിക്കാറ്റ് രാവിലെ തന്നെ തീരം തൊട്ടേക്കുമെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam