ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 72 ട്രെയിനുകൾ റദ്ദാക്കി; അർണബ് ചുഴലിക്കാറ്റ് ഭീതിയിൽ രാജ്യം

Published : Oct 27, 2026, 08:26 PM IST
Cyclone Arnab

Synopsis

അതിതീവ്ര ചുഴലിക്കാറ്റായ അർണബ് ആന്ധ്ര, ഒഡീഷ തീരങ്ങളിലേക്ക് അടുക്കുന്നു. ഇതിന്റെ ഭാഗമായി ലക്ഷക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്തു. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വ്യാപക നാശനഷ്ടമാണ് വിലയിരുത്തപ്പെടുന്നത്.

വിശാഖപട്ടണം: അർണബ് അതിതീവ്രചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ആന്ധ്രയിലും ഒഡീഷയിലും മഴയും കാറ്റും ശക്തം. ഒരു ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി 72 ട്രെയിനുകൾ ഇന്ത്യൻ റെയിൽവെ റദ്ദാക്കി. ചുഴലിക്കാറ്റ് നാളെ ഉച്ചക്ക് മുൻപ് കരതൊടുമെന്നാണ് മുന്നറിയിപ്പ്.

ഇന്ന് ഉച്ചയ്ക്ക് ശേഷം വിശാഖപട്ടണത്ത് കനത്ത മഴയും ശക്തമായ കാറ്റുമാണ് ഉണ്ടായത്. ബംഗാൾ ഉൾക്കടൽ പ്രക്ഷു‌ബ്‌ധമാണ്. 14 മീറ്റർ വരെ ഉയർന്ന തിരമാലക്കുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഒഡീഷയിലും കനത്ത മഴയാണ്. നാളെ ഉച്ചയോടെ ആന്ധ്രയിലെ യാനത്തിനും കാക്കിനാടക്കും ഇടയിൽ അർണബ് കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്. പിന്നീട് കാറ്റിന് മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം കൈവരിക്കുമെന്നാണ് പ്രവചനം.

അതിശക്തമായ ചുഴലിക്കാറ്റുകളിൽ ഒന്നാകും അർണബ്. കര തൊട്ട് കഴിയുമ്പോൾ വ്യാപക നാശനശഷ്ടങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ചുഴലിക്കാറ്റിനെ നേരിടാൻ വിപുലമായ മുൻകരുതലിലാണ് ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങൾ. കാക്കിനടയിൽ മാത്രം 89,000 പേരെ മാറ്റിപ്പാർപ്പിച്ചു. ഒ‍ഡീഷയിൽ 48,000 പേരെയും ഒഴിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. 72 ട്രെയിനുകളും നാല് വിമാന സർവീസുകളും റദ്ദാക്കി. കൂടുതൽ സർവീസുകൾ റദ്ദാക്കുമെന്ന് എയർ ഇന്ത്യ മുന്നറിയിപ്പ് നൽകി. പശ്ചിമബംഗാൾ, ജാ‌ർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും 31 വരെ അതീവജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അയൽരാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുനോ ദേശീയോദ്യാനത്തിൽ ചീറ്റക്കുട്ടി ചത്തത് വെടിയേറ്റെന്ന് സൂചന; അന്വേഷണം ആരംഭിച്ച് സംസ്ഥാന ടൈഗർ സ്ട്രൈക്ക് ഫോഴ്സ്
'ഞങ്ങൾക്ക് എല്ലാം അറിയാം, എല്ലാം പരിശോധിക്കും...'; സുപ്രീം കോടതിയുടെ നിർണായ നീക്കം; ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം തുടരും