കുനോ ദേശീയോദ്യാനത്തിൽ 19 മാസം പ്രായമുള്ള ചീറ്റക്കുട്ടി ചത്തത് വെടിയേറ്റെന്ന് സൂചന. ചീറ്റക്കുട്ടിയുടെ ശരീരത്തിൽനിന്ന് വെടിയുണ്ടയുടെ ചീളുകൾ കണ്ടെത്തി. സംസ്ഥാന ടൈഗർ സ്ട്രൈക്ക് ഫോഴ്സ് അന്വേഷണം ആരംഭിച്ചു.

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ 19 മാസം പ്രായമുള്ള ചീറ്റക്കുട്ടി ചത്തത് വെടിയേറ്റെന്ന് സൂചന. ചീറ്റക്കുട്ടിയുടെ ശരീരത്തിൽനിന്ന് വെടിയുണ്ടയുടെ ചീളുകൾ കണ്ടെത്തി. ഇന്ത്യയിൽ ചീറ്റകളെ പുനരധിവസിപ്പിച്ചശേഷമുള്ള ആദ്യ വേട്ടശ്രമമെന്നാണ് സൂചന. നിർവ എന്ന പെൺചീറ്റയുടെ കുഞ്ഞാണിത്. മൊറേന ജില്ലയിലെ വനമേഖലയിൽ ഞായറാഴ്ച വൈകിട്ടാണ് പരുക്കേറ്റ നിലയിൽ ചീറ്റക്കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികില്‍സയ്ക്കായി ജബൽപുരിലേക്ക് മാറ്റി. ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിൽനിന്ന് വെടിയുണ്ടയുടെ ചീളുകൾ നീക്കം ചെയ്തു. ചികിത്സയ്ക്കിടെയാണ് ചീറ്റക്കുഞ്ഞ് ചത്തത്. സംസ്ഥാന ടൈഗർ സ്ട്രൈക്ക് ഫോഴ്സ് അന്വേഷണം ആരംഭിച്ചു. വേട്ടയാടലിന്റെ സാധ്യതയും മനുഷ്യരുടെ ഇടപെടലും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് നാടൻ തോക്കുകളുടെ ഉപയോഗവും അന്വേഷണ വിധേയമാണ്. നേരത്തേ പുള്ളിപ്പുലികളെ വേട്ടയാടിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത വനമേഖലയാണിത്.

YouTube video player