ഫിൻജാൽ ചുഴലിക്കാറ്റിനിടെ എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

Published : Nov 30, 2024, 09:12 PM IST
ഫിൻജാൽ ചുഴലിക്കാറ്റിനിടെ എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

Synopsis

കനത്ത മഴയിൽ എടിഎമ്മിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതിയ ഇയാൾ തെന്നിവീണത് വൈദ്യുത കമ്പിയിലായതോടെയാണ് അപകടമുണ്ടായത്. മുതിയാൽപേട്ടിലെ എടിഎമ്മിന് സമീപത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിനിടെ എടിഎമ്മിൽ നിന്ന് പണം എടുക്കാൻ ശ്രമിച്ച അതിഥി തൊഴിലാളിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. ഉത്തർ പ്രദേശ് സ്വദേശിയായ ചന്ദൻ എന്ന യുവാവാണ് ചെന്നൈയിൽ ശനിയാഴ്ച എടിഎമ്മിന് സമീപം വൈദ്യുതാഘാതമേറ്റ് മരിച്ചത്. കനത്ത മഴയിൽ എടിഎമ്മിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതിയ ഇയാൾ തെന്നിവീണത് വൈദ്യുത കമ്പിയിലായതോടെയാണ് അപകടമുണ്ടായത്. എടിഎമ്മിന് സമീപത്തെ വെള്ളക്കെട്ടിൽ പൊന്തിക്കിടക്കുന്ന നിലയിലായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. വടക്കൻ ചെന്നൈയിലെ മുതിയാൽപേട്ടിലെ എടിഎമ്മിന് സമീപത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പാരീസിലെ ഒരു കടയിലെ ജോലിക്കാരാനായിരുന്നു ചന്ദൻ. എടിഎമ്മിന് സമീപത്തുള്ള ഒരു ഡോർമിറ്ററിയിൽ ആയിരുന്നു ഇയാൾ താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ എടിഎമ്മിൽ നിന്ന് പണമെടുക്കാൻ പോയ ഇയാൾ എടിഎമ്മിന്റെ പടിക്കൽ തെന്നി വീഴുകയും പിന്നാലെ സമീപത്തെ വൈദ്യുത പോസ്റ്റിലേക്കാണ് വീണത്. പോസ്റ്റിൽ നിന്നുണ്ടായ വൈദ്യുതി പ്രവാഹത്തിലാണ് ഇയാൾ മരിച്ചതെന്നാണ് പൊലീസ് ദി ന്യൂ ഇന്ത്യൻ എക്സപ്രസിനോട് വിശദമാക്കിയത്. 

വൈദ്യുതാഘാതമേറ്റ് തെറിച്ച് ഇയാൾ വഴിയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ഈ ഭാഗത്ത് പേമാരിയിൽ വെള്ളം കെട്ടിയതോടെ മൃതദേഹം വെള്ളക്കെട്ടിലാവുകയായിരുന്നു.  മുതിയാൽപേട്ടിലെ സർക്കാർ ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ മുതിയാൽപേട്ട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം