ടൗട്ടേ ചുഴലിക്കാറ്റ്: മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും കനത്ത മഴ ഉണ്ടായേക്കും

By Web TeamFirst Published May 17, 2021, 7:08 AM IST
Highlights

ആശുപത്രികളിൽ ഓക്സിജനും വൈദ്യുതിയും മുടങ്ങാനിടയാകരുതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിർദ്ദേശം നൽകി. ഇന്ന് രാത്രി യോടെ ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് കടക്കും.

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും ഇന്ന് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുംബൈ, താനെ, പാൽഗർ എന്നിവിടങ്ങളിൽ അതിശക്തമായ മഴ പെയ്യാൻ ആണ് സാധ്യത. തീരപ്രദേശങ്ങളിൽ സർക്കാർ അതീവ
ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ആശുപത്രികളിൽ ഓക്സിജനും വൈദ്യുതിയും മുടങ്ങാനിടയാകരുതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിർദ്ദേശം നൽകി. ഇന്ന് രാത്രി യോടെ ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് കടക്കും. 165 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും എന്നാണ് അറിയിപ്പ്. മഹാരാഷ്ട്രയിലെ അഞ്ചൽവാഡിയിൽ മരം കടപുഴകി വീടിനു മുകളിലേക്ക് വീണതിനെതുടർന്ന് സഹോദരിമാർ മരിച്ചു. ഇവരുടെ അമ്മയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!