
മുംബൈ: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അൽപസമയത്തിനകം കരതൊടും. ഗുജറാത്തിലെ പോർബന്തറിന് സമീപം കാറ്റിൻ്റെ കരപ്രവേശമുണ്ടാവും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. അതിതീവ്രചുഴലിക്കാറ്റായി ശക്തിയോടെ ആഞ്ഞടിക്കുന്ന ടൗട്ടെ തീരത്തേക്ക് അടുക്കും തോറും മഹാരാഷ്ട്രയിലും ഗുജറാത്തിലും ആശങ്ക ഇരട്ടിക്കുകയാണ്.
മുംബൈ നഗരത്തിൽ ശക്തമായ കാറ്റും മഴയുമാണ് രാവിലെ മുതൽ ലഭിക്കുന്നത്. മഹരാഷ്ട്രയിൽ ഇതുവരെ മൂന്ന് പേർ കാലവർഷക്കെടുതിയിൽ മരണപ്പെട്ടു കഴിഞ്ഞു. നിലവിൽ ഗുജറാത്ത് തീരത്ത് നിന്നും 150 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam