‍12 മണിക്കൂറിൽ തീവ്രന്യൂനമർദ്ദം ശക്തി പ്രാപിച്ച് റീമൽ ചുഴലിക്കാറ്റായി കരതൊടും, ജാഗ്രത ബംഗാളിലും ഒഡീഷയിലും

Published : May 26, 2024, 12:45 AM IST
‍12 മണിക്കൂറിൽ തീവ്രന്യൂനമർദ്ദം ശക്തി പ്രാപിച്ച് റീമൽ ചുഴലിക്കാറ്റായി കരതൊടും, ജാഗ്രത ബംഗാളിലും ഒഡീഷയിലും

Synopsis

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മീൻ പിടിക്കാൻ പോകരുതെന്ന് മത്സ്യതൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. 110 മുതൽ 135 കീലോമിറ്റർ വേഗതയിലാകും റീമൽ ചുഴലിക്കാറ്റ് കരതൊടുക. ഈ സാഹചര്യത്തിൽ പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദ്ദേശമുണ്ട്. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലും കനത്ത മഴക്ക് സാധ്യതയെന്നാണ് അറിയിപ്പ്. വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. കേരളത്തിന് റീമൽ ചുഴലിക്കാറ്റ് കാര്യമായ ഭീഷണി ഉയർത്തില്ലെന്നാണ് വ്യക്തമാകുന്നത്. ഇന്ന് കരതൊടുന്ന റീമൽ ചുഴലിക്കാറ്റിന്‍റെ ശക്തി മറ്റന്നാളോടെ കുറയും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മീൻ പിടിക്കാൻ പോകരുതെന്ന് മത്സ്യതൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

'അനിൽ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം, ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ'; ആശങ്ക പങ്കുവച്ച് ബൽറാം

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 12  മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യത. തുടർന്ന് മെയ് 26 രാവിലെയോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായി (severe cyclonic storm)മാറി അർധരാത്രിയോടെ ബംഗ്ലാദേശ് - സമീപ പശ്ചിമ ബംഗാൾ - തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നീതി കിട്ടിയില്ല, അവൾ മരണത്തിന് കീഴടങ്ങി; മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സം​ഗത്തിനിരയായ 20കാരി മരിച്ചു
'ദൈവഹിതം' ഭയന്ന് ഷിൻഡെ, മഹാരാഷ്ട്രയിൽ വീണ്ടും റിസോർട്ട് നാടകം, കൗൺസിലർമാരെ ആഡംബര ഹോട്ടലിലേക്ക് മാറ്റി ശിവസേന