സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടർന്നേക്കും,75 വയസ് പ്രായപരിധിയിൽ തട്ടി ഇസ്മായിൽ അടക്കം നേതാക്കൾ പുറത്താകും

Published : Oct 18, 2022, 06:33 AM IST
സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടർന്നേക്കും,75 വയസ് പ്രായപരിധിയിൽ തട്ടി ഇസ്മായിൽ അടക്കം നേതാക്കൾ പുറത്താകും

Synopsis

നേതൃസ്ഥാനത്ത് മാറ്റം വേണമെന്ന് പൊതു തീരുമാനത്തിലേക്ക് എത്തിയാൽ മാത്രം അതുൽ കുമാർ അൻജാൻ, അമർജിത്ത് കൗർ എന്നിവരെ പരിഗണിച്ചേക്കും

 

ദില്ലി : സി പി ഐ ഇരുപത്തി നാലാമത് പാർട്ടി കോൺഗ്രസ് ഇന്ന് വിജയവാഡയിൽ സമാപിക്കും. പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി നാഷണൽ കൗൺസിൽ , എക്സിക്യൂട്ടിവ് തെരഞ്ഞെടുപ്പുകളും നടക്കും. ഡി. രാജ, സി പി ഐ ജനറൽ സെക്രട്ടറിയായി തുടരാനാണ് സാധ്യത. നേതൃസ്ഥാനത്ത് മാറ്റം വേണമെന്ന് പൊതു തീരുമാനത്തിലേക്ക് എത്തിയാൽ മാത്രം അതുൽ കുമാർ അൻജാൻ, അമർജിത്ത് കൗർ എന്നിവരെ പരിഗണിച്ചേക്കും .

ദേശീയ സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ് പ്രായപരിധി എന്ന ഭേദഗതി ഇന്നലെ പാർട്ടി കോൺഗ്രസ് അംഗീകരിച്ചതോടെ കേരളത്തിൽ നിന്നുള്ള കെ ഇ ഇസ്മായിൽ അടക്കമുള്ള നേതാക്കൾക്ക് പുതിയ നാഷണൽ കൗൺസിലിൽ അവസരം ലഭിക്കില്ല.

'പദവികൾ അലങ്കാരമാക്കരുത്, ഉത്തരവാദിത്വം കാണിക്കണം'; സിപിഐ പാർട്ടി കോണ്‍ഗ്രസില്‍ ഡി രാജക്കെതിരെ കേരള ഘടകം

PREV
click me!

Recommended Stories

നദിയിൽ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം, 51 കാരിയുടെ മരണത്തിൽ ഏറ്റുമുട്ടി ഒഡീഷയിലെ ഗ്രാമങ്ങൾ, 163 വീടുകൾ തക‍ർന്നു, ഇന്‍റ‍ർനെറ്റ് നിരോധിച്ചു
ആദ്യരാത്രിയിൽ നടുക്കുന്ന രഹസ്യം വെളിപ്പെടുത്തി വരൻ; വിവാഹബന്ധം തകർന്നു; വിവാഹമോചന ഹർജിയുമായി വധു