
കർണാടക: കർണാടകത്തിൽ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത കൂട്ടി. 31 ശതമാനത്തിൽ നിന്ന് 35 ശതമാനത്തിലേക്ക് ആണ് ക്ഷാമബത്ത കൂട്ടിയത്. ഇതനുസരിച്ച് സർക്കാർ ജീവനക്കാരുടെ ആകെ ശമ്പളം കൂടും. പെൻഷനിലും കുടുംബ പെൻഷനിലും വർധന ബാധകമാകും. നേരത്തെ ബസവരാജ് ബൊമ്മയ് സർക്കാർ ഫെബ്രുവരി 28-ന് ഇടക്കാല ആശ്വാസമായി 17 ശതമാനം ശമ്പള വർദ്ധന നടപ്പാക്കിയിരുന്നു. ഏഴാം ശമ്പള കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചാണ് ഇപ്പോൾ 35% വരെ ക്ഷാമബത്ത കൂട്ടിയിരിക്കുന്നത്. ജനുവരി മുതൽ ഈ വർദ്ധന ബാധകമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam