ശുചീകരണ തൊഴിലാളികള്‍ക്ക് കുടിവെള്ളം നല്‍കിയില്ല; ക്ഷേത്ര പൂജാരിക്കെതിരെ ദലിത് പ്രതിഷേധം

By Web TeamFirst Published Jul 28, 2019, 3:08 PM IST
Highlights

ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലാണ് സംഭവം. തനാ ഭവനില്‍ ക്ഷേത്രത്തിന് പുറത്തുള്ള ഓവുചാല്‍ വൃത്തിയാക്കുകയായിരുന്നു ശുചീകരണ തൊഴിലാളികള്‍

മുസാഫര്‍നഗര്‍: ശുചീകരണ തൊഴിലാളികള്‍ക്ക് ക്ഷേത്രത്തില്‍ നിന്ന് കുടിവെള്ളം നല്‍കാതിരുന്നതിനെ തുടര്‍ന്ന് പൂജാരിക്കെതിരെ ദലിത് പ്രതിഷേധം. ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലാണ് സംഭവം. തനാ ഭവനില്‍ ക്ഷേത്രത്തിന് പുറത്തുള്ള ഓവുചാല്‍ വൃത്തിയാക്കുകയായിരുന്നു ശുചീകരണ തൊഴിലാളികള്‍.

ക്ഷേത്രത്തിനുള്ളിലുള്ള ഹാന്‍ഡ് പമ്പില്‍ നിന്ന് വെള്ളം എടുക്കാന്‍ നോക്കുമ്പോള്‍ പൂജാരി തടയുകയായിരുന്നുവെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ക്ഷേത്രത്തിന്‍റെ വാതില്‍ അടയ്ക്കുകയും ചെയ്തു.

ഇതോടെ വാല്‍മികി സമുദായത്തില്‍പ്പെട്ട ആളുകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. പൂജാരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതോടെ സ്ഥലത്ത് എത്തിയ പൊലീസ് അന്വേഷണം നടത്താമെന്ന് ഉറപ്പ് പറഞ്ഞതോടെയാണ് സ്ഥിതി ശാന്തമായത്. 

click me!