ബിഹാറില്‍ ക്രൂരപീഡനത്തിന് ഇരയായ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

By Web TeamFirst Published Oct 3, 2020, 3:10 PM IST
Highlights

ഹാഥ്റാസിലെ ദളിത് പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയിലാണ് ബിഹാറിലും സമാനമായ ക്രൂരത നടക്കുന്നത്.

പട്ന: ബിഹാറില്‍ ക്രൂരപീഡനത്തിന് ഇരയായ കൌമാരക്കാരിയായ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയയില്‍ വെള്ളിയാഴ്ചയാണ് സംഭവം. നാലുപേര്‍ ചേര്‍ന്നാണ് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി ഹാഥ്റാസിലെ ദളിത് പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയിലാണ് ബിഹാറിലും സമാനമായ ക്രൂരത നടക്കുന്നത്. 

ഫോണുകൾ പിടിച്ചെടുത്തു; പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല'; ഹാഥ്റസ് പെൺകുട്ടിയുടെ കുടുംബാം​ഗം

പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ രാഹുല്‍ കുമാര്‍, ചന്ദന്‍ കുമാര്‍, ചിന്ദു കുമാര്‍ എന്നിവര്‍ക്കെതിരെയും തിരിച്ചറിയാത്ത മറ്റൊരു യുവാവിനെതിരേയും കേസ് എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം ഗയ മെഡിക്കല്‍ കോളേജിലാണ് നടക്കുന്നത്. ഇതിന്‍റെ റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല.  ഉയര്‍ന്ന ജാതിയിലുള്ളവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. 

പെൺവാണിഭം: മഹിളാ മോര്‍ച്ച നേതാവ് അടക്കം അഞ്ച് പേര്‍ പിടിയില്‍

തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയിലുള്ള ഈ അതിക്രമം നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത സംസ്ഥാനമായി ബിഹാര്‍ മാറുന്നുവെന്നാണ് കോണ്‍ഗ്രസും ആര്‍ജെഡിയും  ആരോപിക്കുന്നത്. സംസ്ഥാനത്ത് ദളിത് വിഭാഗങ്ങള്‍ക്കെതരിയാ അക്രമം കൂടുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.  

ഹാഥ്റാസ് കൊലപാതകം; പെണ്‍കുട്ടി മരിച്ചത് കൊവിഡ് ബാധിച്ചെന്ന് പ്രചാരണം, പൊലീസിനെതിരെ കുടുംബം

click me!