
ഹൈദരാബാദ്: തെലങ്കാനയിൽ ദുരഭിമാനക്കൊലയെന്ന് സംശയം. തെലങ്കാനയിലെ സൂര്യപേട്ടിൽ ദളിത് യുവാവിന്‍റെ മൃതദേഹം കനാലിൽ കണ്ടെത്തിയതിനെ തുടർന്നാണ് സംശയം ഉയർന്നിരിക്കുന്നത്. സൂര്യപേട്ട് സ്വദേശി വി കൃഷ്ണയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ആറ് മാസം മുൻപ് ഇതര സമുദായത്തിൽ നിന്നുള്ള പെൺകുട്ടിയെ കൃഷ്ണ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഇവരുടെ കുടുംബാംഗങ്ങൾ തന്‍റെ മകനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കൃഷ്ണയുടെ അച്ഛൻ ആരോപിക്കുന്നത്.
കുറ്റവാളികൾ ആരായാലും എത്രയും പെട്ടെന്ന് കണ്ടെത്തി കനത്ത ശിക്ഷ നൽകണമെന്ന് കൃഷ്ണയുടെ ഭാര്യ ആവശ്യപ്പെട്ടു. തലയ്ക്ക് കല്ലുപോലുള്ള വസ്തു കൊണ്ട് അടിയേറ്റാണ് കൃഷ്ണ മരിച്ചതെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൃഷ്ണയുടെ ഭാര്യാസഹോദരൻ നവീനും ബന്ധു മഹേഷും ഒളിവിലാണ്. ഇവർക്ക് വേണ്ടി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam