പോത്തിടിച്ച് മുൻഭാ​ഗം തകർന്ന വന്ദേഭാരത് ട്രെയിൻ നന്നാക്കിയത് 24 മണിക്കൂറിനുള്ളിൽ!   

By Web TeamFirst Published Oct 7, 2022, 12:49 PM IST
Highlights

കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെ അഹമ്മദാബാദിന് സമീപം മുംബൈ-ഗാന്ധിനഗർ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ മുൻഭാഗം പോത്തുകളെ ഇടിച്ച് തകർന്നത്.

മുംബൈ: പോത്തുകളുമായി കൂട്ടിയിടിച്ച് തകർന്ന വന്ദേഭാരത് ട്രെയിനിന്റെ മുൻഭാ​ഗം 24 മണിക്കൂറിനുള്ളിൽ നേരെയാക്കി അധികൃതർ. പോത്തുകളെ ഇടിച്ച് ട്രെയിനിന്റെ ഡ്രൈവർ കോച്ചിന്റെ മുൻഭാ​ഗത്തെ കോൺ കവറും മൗണ്ടിംഗ് ബ്രാക്കറ്റുകളും കേടായിയിരുന്നു. എന്നാൽ, ട്രെയിനിന്റെ പ്രധാന ഭാഗങ്ങൾക്ക് കേടുണ്ടായിരുന്നില്ല. കേടായ ഭാ​ഗം മുംബൈ സെൻട്രലിലെ കോച്ച് കെയർ സെന്ററിലാണ് അറ്റകുറ്റപ്പണി നടത്തിയതെന്ന് പശ്ചിമ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സുമിത് താക്കൂർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെ അഹമ്മദാബാദിന് സമീപം മുംബൈ-ഗാന്ധിനഗർ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ മുൻഭാഗം പോത്തുകളെ ഇടിച്ച് തകർന്നത്. പുതുതായി ആരംഭിച്ച സർവീസാണ് വ്യാഴാഴ്ച രാവിലെ 11:15 ഓടെ അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദിലെ വത്വയ്ക്കും മണിനഗർ പ്രദേശങ്ങൾക്കും ഇടയിലാണ് സംഭവം നടന്നത്. അപകടത്തിന് ശേഷം പാനൽ ഇല്ലാതെയാണ് സർവീസ് പൂർത്തിയാക്കിയത്.

എഫ്ആർപി (ഫൈബർ-റൈൻഫോഴ്സ്ഡ് പ്ലാസ്റ്റിക്) കൊണ്ടാണ് മുൻഭാ​ഗം നിർമ്മിച്ചിരിക്കുന്നത്.  ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും പശ്ചിമ റെയിൽവേ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. വന്ദേ ഭാരത് സീരീസിന് കീഴിലുള്ള മൂന്നാമത്തെ സർവീസ്, സെപ്റ്റംബർ 30 ന് ഗാന്ധിനഗറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. 

ട്ടിയിടിച്ചാൽ പുറംചട്ട പൊളിയുന്ന തരത്തിലാണ് പുത്തൻ വന്ദേഭാരതിന്റെ മുൻഭാഗം ഫൈബർകൊണ്ട് നിർമിച്ചിരിക്കുന്നതെന്ന് ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലെ വിദഗ്‌ധർ പറയുന്നു.  പാളംതെറ്റാതിരിക്കാൻ ഇത് ഉപകരിക്കും. മാത്രമല്ല സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ, മുൻ വന്ദേ ഭാരത് ട്രെയിനുകളിൽ ഇല്ലാതിരുന്ന ഓട്ടോമാറ്റിക് ആന്റി കൊളിഷൻ സിസ്റ്റമാണ് പുതിയ ട്രെയിനിൽ ഘടിപ്പിച്ചിരിക്കുന്നത്. കോച്ചുകളിൽ ഡിസാസ്റ്റർ ലൈറ്റുകൾ ഉണ്ട്.  അവയുടെ ബാറ്ററി ബാക്കപ്പ് മൂന്ന് മണിക്കൂറാണ്, അവസാനത്തെ ഒരു മണിക്കൂർ ബാറ്ററി ബാക്കപ്പിൽ നിന്ന് വർധിച്ചു.

പോത്തിൻകൂട്ടം മൂക്ക് തകര്‍ത്തിട്ടും കൂസാതെ വന്ദേ ഭാരത്; ഇതാണ് ആ സുരക്ഷാ രഹസ്യം!

പുറംഭാഗത്ത് എട്ട് ഫ്ലാറ്റ്ഫോം സൈഡ് ക്യാമറകളുണ്ട്, നാലിൽ നിന്ന്. കോച്ചുകളിൽ പാസഞ്ചർ-ഗാർഡ് ആശയവിനിമയ സൗകര്യവുമുണ്ട്, അത് ഓട്ടോമാറ്റിക് വോയ്‌സ് റെക്കോർഡിംഗ് സവിശേഷതയാണ്. പുതിയ ട്രെയിൻസെറ്റ് ഉയർന്നതാണ്, ഇത് 400 മില്ലിമീറ്ററിൽ നിന്ന് 650 മില്ലിമീറ്റർ വരെ വെള്ളപ്പൊക്കത്തിൽ നിന്ന് സുരക്ഷിതമാക്കുന്നു.

click me!