
നാഗ്പൂർ: സ്വകാര്യ പരിപാടിയിൽ തോക്കു ചൂണ്ടി നൃത്തം ചെയ്ത കോൺഗ്രസ് എംഎൽഎക്കെതിരെ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്. തോക്കു ചൂണ്ടി നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് കോട്മയിൽ നിന്നുള്ള എംഎൽഎ സുനീൽ സറഫിനെതിരായ നടപടി.
വേദിയിൽ മറ്റ് നാല് പേർക്കൊപ്പം നൃത്തം ചെയ്യുമ്പോൾ കൈത്തോക്ക് പിടിച്ച് നിൽക്കുന്ന സുനീൽ സറഫിനെ വീഡിയോയിൽ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ, കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ നടപടിയെടുക്കാൻ അനുപൂർ എസ്‌പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞിരുന്നു.
ഒക്ടോബറിൽ രേവാഞ്ചൽ എക്‌സ്പ്രസിൽ വെച്ച് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഇതേ കോൺഗ്രസ് എംഎൽഎക്കെതിരെ കേസെടുത്തിരുന്നു. രേവയിൽ നിന്ന് ഭോപ്പാലിലേക്ക് ഭർത്താവിനും ഏഴ് മാസം പ്രായമുള്ള മകനുമൊപ്പം യാത്ര ചെയ്യുകയായിരുന്ന സ്ത്രീയാണ് പരാതിക്കാരി. അന്ന് മറ്റൊരു നിയമസഭാംഗത്തിനൊപ്പം ചേർന്ന് യുവതിയെ ശല്യപ്പെടുത്തിയപ്പോൾ സറഫ് മദ്യലഹരിയിലായിരുന്നു.
Read Also: ലക്ഷ്യം എന്ത്, ഉന്നം ആര്; പഞ്ചാബിൽ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ബോംബ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam