ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബിന് സമാനമായ വസ്തു നിർവീര്യമാക്കി. ഹരിയാന മുഖ്യമന്ത്രിയുടെ വസതിയിലേക്കും ഇവിടെ നിന്ന് വലിയ ദൂരമില്ല. 

ചണ്ഡീ​ഗഡ്: പഞ്ചാബിൽ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടകവസ്തു കണ്ടെത്തി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബിന് സമാനമായ വസ്തു നിർവീര്യമാക്കി. ഹരിയാന മുഖ്യമന്ത്രിയുടെ വസതിയിലേക്കും ഇവിടെ നിന്ന് വലിയ ദൂരമില്ല. 

സംഭവത്തിൽ സൈന്യവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം നാലരയോടെ ഒരു കുഴൽക്കിണർ പണിക്കാരനാണ് ഹെലിപാഡിനടുത്തുള്ള മാവിൻതോട്ടത്തിൽ സ്ഫോടകവസ്തു കണ്ടത്. ഉടൻ തന്നെ ഇയാൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ ഈ സമയം തന്റെ വസതിയിലുണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Read Also: രാജസ്ഥാനിൽ കണ്ണാടി നോക്കി ബിജെപി; അഖിലേഷിന്‍റെ ജയിൽ സന്ദർശനം, കേരളത്തിലെ ജയരാജ യുദ്ധത്തിൽ ജയം ആർക്ക്